/kalakaumudi/media/media_files/2025/04/15/e8MI1HMMMLuXtQyo9LrZ.jpg)
വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ വീണ്ടും കുറവ്. കേരളത്തില്‍ ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയായി.പവന് 280 രൂപ കുറഞ്ഞ് 69,760 രൂപയുമായി. പവന് 70,000 ന് താഴെ വില വരുന്നത് കുറച്ചു കാലത്തിനു ശേഷം ആദ്യമായാണ്.
ഇതോടെ ആശ്വാസത്തിലാണ് വിവാഹ ആവശ്യങ്ങള്‍ക്കും, മറ്റു പല ആവശ്യങ്ങള്‍ക്കുമായി സ്വര്‍ണ്ണം വാങ്ങാന്‍ നില്‍ക്കുന്നവര്‍.
18 കാരറ്റ് സ്വര്‍ണ്ണവിലയിലും കുറവുണ്ട്. ഗ്രാമിന് 25 രൂപ താഴ്ന്ന് 7,225 രൂപയിലെത്തി, ചിലയിടത്ത് 30 രൂപ കുറഞ്ഞ് ഗ്രാമിന് 7,180 രൂപയും വാങ്ങുന്നുണ്ട്. എന്നാല്‍ വെള്ളി ഗ്രാമിന് ഒരു രൂപ വര്‍ദ്ധിച്ചിട്ടുണ്ട്. 108 രൂപയാണ് 1 ഗ്രാം വെള്ളിക്ക്, ചിലയിടത്ത് എന്നാല്‍ 107 രൂപ തന്നെ വാങ്ങുന്നുമുണ്ട്.