സംസ്ഥാന സർക്കാരിന്റെ ഹില്ലി അക്വ കുപ്പിവെള്ള പ്ളാന്റ് ഇനി കോഴിക്കോടും; പ്രവര്‍ത്തനം ഉടന്‍

കോഴിക്കോട് പ്രവര്‍ത്തനത്തിനൊരുങ്ങി സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കോർപ്പറേഷന്റെ ‘ഹില്ലി അക്വ’ കുപ്പിവെള്ള പ്ളാന്റ്.

author-image
Akshaya N K
New Update
hil

കോഴിക്കോട്: പെരുവണ്ണാമൂഴി അണക്കെട്ടിൽനിന്നുള്ള ജപ്പാൻ കുടിവെള്ളപദ്ധതിയിലെ വെള്ളമുപയോഗിച്ച്‌ കോഴിക്കോട് പ്രവര്‍ത്തനത്തിനൊരുങ്ങി സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കോർപ്പറേഷന്റെ ‘ഹില്ലി അക്വ’ കുപ്പിവെള്ള പ്ളാന്റ്.

ഉത്തരകേരളത്തിലെ ആദ്യ പ്ളാന്റ് കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപ്പാറയിലാണ് വരുന്നത്.  കെട്ടിടവും സ്ഥലവും 15 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് പദ്ധതി നടത്തുന്നത്. ആറായിരം ചതുരശ്രയടി സ്ഥലത്ത് നിര്‍മ്മിക്കുന്ന പ്ളാന്റില്‍ പ്രതിദിനം രണ്ടുലക്ഷം ലിറ്റർ വെള്ളം ഉപയാഗപ്പെടുത്തും. 20 ലിറ്റർ, 5 ലിറ്റർ, രണ്ട് ലിറ്റർ, 1 ലിറ്റർ, അര ലിറ്റർ എന്നിങ്ങനെ കുപ്പികളിൽ ലഭ്യമാക്കും.

ഇവിടുന്നുള്ള വെള്ളം മലബാര്‍ മേഖലകളിലായിരിക്കും വിതരണം ചെയ്യുക.സ്വന്തമായി ജലഗുണനിലവാരം പരിശോധിക്കുന്നതിന് പ്രത്യേകം ലബോറട്ടറിയും മൈക്രോ ബയോളജിസ്റ്റും കെമിക്കൽ അനലിസ്റ്റും ഇവിടെയുണ്ടാവും. നിലവില്‍  ‘ഹില്ലി അക്വ’യ്ക്ക് തൊടുപുഴയിലും അരുവിക്കരയിലുമാണ് പ്ളാന്റുകളുള്ളത്. കൊച്ചിയിലും പുതിയ പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട് സര്‍ക്കാറിന്.



kerala water kerala governement hilly aqua