/kalakaumudi/media/media_files/2026/01/21/gold3-2026-01-21-18-40-02.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. രണ്ട് മണിക്കൂറിനിടെ സ്വര്‍ണവില ഇന്ന് രണ്ട് തവണയാണ് വര്‍ധിച്ചത്. ഇന്നുമാത്രം ഒരു പവന്‍ സ്വര്‍ണത്തില്‍ വര്‍ധിച്ചത് 5,480 രൂപയാണ്. രാവിലെ പവന് 3,680 രൂപ ഉയര്‍ന്ന് 1,13,520 രൂപയായിരുന്നു. ഉച്ചയോടെ വില വീണ്ടും ഉയര്‍ന്നു. 1,800 രൂപയായിരുന്നു പവനില്‍ കൂടിയത്.
നിലവില്‍ ഒരു പവന്റെ വില 1,15,320 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 14,415 രൂപ കൊടുക്കണം. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന് പവന്‍ വില 94,760 രൂപയായി. 14 കാരറ്റിന്റെ വില 73,800 രൂപയായും ഉയര്‍ന്നു. വെള്ളിവില 325 രൂപയാണ്.
ഉച്ചയ്ക്കുമുമ്പ് രണ്ട് തവണയായി കൂടിയ വിലയില്‍ ചെറിയൊരു കുറവ് വൈകുന്നേരമായപ്പോള്‍ വ്യാപാരികള്‍ വരുത്തി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് താഴ്ത്തിയത്. വൈകുന്നേരത്തെ ഗ്രാം വില 14,355 രൂപയും പവന്‍വില 1,14,840 രൂപയാണ്.
ജനുവരിയിലെ വിലവര്‍ധന
ജനുവരി ഒന്നിന് സ്വര്‍ണവില പവന് 99,040 രൂപയായിരുന്നു. ജനുവരി 21ന് 1,15,320 രൂപയും. 20 ദിവസം കൊണ്ട് വര്‍ധിച്ചത് 16,280 രൂപയാണ്. ഈ വര്‍ഷം മാത്രം സ്വര്‍ണവിലയിലെ വര്‍ധന 16 ശതമാനത്തിന് മുകളില്‍ വരും.
അന്താരാഷ്ട്ര കാരണങ്ങള്‍ക്കൊപ്പം രൂപയുടെ മൂല്യം ചോര്‍ന്നതും സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ആളിക്കത്തലിന് കാരണമായി. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ട്രംപിന്റെ അപ്രതീക്ഷിത നീക്കങ്ങളും സംഘര്‍ഷാവസ്ഥയും ഓഹരി നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നു. വരുംദിവസങ്ങളില്‍ സംഘര്‍ഷം വര്‍ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇത് വില ഇനിയും ഉയര്‍ത്താനിടയാക്കിയേക്കും.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയേക്കുമെന്ന അഭ്യൂഹം പരക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുത്തനെ കുതിച്ചുയര്‍ന്നേക്കും. സ്വര്‍ണാഭരണത്തിന്റെ ജിഎസ്ടി മൂന്നു ശതമാനത്തില്‍ നിന്ന് 1.5 ശതമാനമാക്കി താഴ്ത്തണമെന്ന ആവശ്യം വ്യാപാരികള്‍ ഉയര്‍ത്തുന്നുണ്ട്.
ജനുവരി മാസത്തെ സ്വര്‍ണവില (പവനില്‍)
ജനുവരി 01: 99,040
ജനുവരി 02: 99,880
ജനുവരി 03: 99,600
ജനുവരി 03: 99,600
ജനുവരി 04: 99,600
ജനുവരി 05: 1,00760 (രാവിലെ)
ജനുവരി 05: 1,01080 (ഉച്ചയ്ക്ക്)
ജനുവരി 05: 1,01360 (വൈകുന്നേരം)
ജനുവരി 06: 1,01,800
ജനുവരി 07: 1,022,80 (രാവിലെ)
ജനുവരി 07: 1,01,400 (വൈകുന്നേരം)
ജനുവരി 08: 1,01,200
ജനുവരി 09: 1,02,160
ജനുവരി 10: 1,03,000
ജനുവരി 11: 1,03,000
ജനുവരി 12: 1,04,240
ജനുവരി 13: 1,04,240
ജനുവരി 14: 1,053,20 (രാവിലെ)
ജനുവരി 14: 1,05,000 (വൈകുന്നേരം)
ജനുവരി 15: 1,05,320 (രാവിലെ)
ജനുവരി 15: 1,05,500 (വൈകുന്നേരം)
ജനുവരി 16: 1,05,160
ജനുവരി 17: 1,05,440
ജനുവരി 18: 1,05,440
ജനുവരി 19: 1,06,840 (രാവിലെ)
ജനുവരി 19: 1,07,240 (വൈകുന്നേരം)
ജനുവരി 20: 1,08,800 (രാവിലെ)
ജനുവരി 20: 1,10,400 (ഉച്ചയ്ക്ക്)
ജനുവരി 20: 1,09,840 (വൈകുന്നേരം)
ജനുവരി 21: 1,13,520 (രാവിലെ)
ജനുവരി 21: 1,15,320 (വൈകുന്നേരം)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
