/kalakaumudi/media/media_files/2025/03/20/Eyvf0QlrQYy6FjgpZCz7.jpg)
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതത്തില്‍ കേരളം വീണ്ടും രണ്ടാമത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2023-24) രാജ്യത്തേക്ക് വന്ന പ്രവാസിപ്പണത്തിന്റെ 19.7 ശതമാനവും കേരളത്തിലാണ്. പണംവരവ് സര്‍വേയുടെ വിശദാംശങ്ങള്‍ റിസര്‍വ് ബാങ്കാണ് പുറത്തുവിട്ടത്. 4 വര്‍ഷത്തിനിടെ കേരളത്തിന്റെ വിഹിതം 10.2 ശതമാനമായിരുന്നതാണ് 19.7 ശതമാനമായി വര്‍ധിച്ചത്.
അതേസമയം, 2 തവണയായി ഒന്നാമതുള്ള മഹാരാഷ്ട്രയുടെ വിഹിതം 35.2 ശതമാനത്തില്‍ നിന്ന് 20.5 ശതമാനമായി കുറഞ്ഞു. ഫലത്തില്‍ കേരളവും ഒന്നാമതുള്ള മഹാരാഷ്ട്രയും തമ്മില്‍ 0.8 ശതമാനത്തിന്റെ വ്യത്യാസമേയുള്ളൂ. മൂന്നാം സ്ഥാനത്ത് തമിഴ്‌നാടാണ് (10.4%).
വിദേശപഠനത്തിനായി കേരളത്തില്‍ നിന്ന് വിദേശത്തേക്കു പോകുന്നവരുടെ എണ്ണം 2023ല്‍ കാര്യമായി വര്‍ധിച്ചുവെന്നു പറയുന്ന കേരള മൈഗ്രേഷന്‍ സര്‍വേയും ആര്‍ബിഐ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് ഇതര രാജ്യങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ പോകുന്നുവെന്നു തെളിയിക്കുന്നതാണ് കണക്കുകളെന്നും ലേഖനത്തില്‍ പറയുന്നു.
201617ല്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണത്തിന്റെ വിഹിതം (19%) ലഭിച്ചിരുന്ന കേരളത്തെ 2020-21ലെ കണക്കിലാണ് മഹാരാഷ്ട്ര മറികടന്നത്. 201617ലെ വിഹിതത്തിന്റെ അതേ തോതിലേക്കാണ് കേരളം ഇത്തവണ മടങ്ങിയെത്തിയിരിക്കുന്നത്.
ഗള്‍ഫ് പണത്തില്‍ വന്‍ ഇടിവ്ന്മ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് പണ്ട് കൂടുതല്‍ പണമെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ യുഎസ്, യുകെ പോലെയുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതലുമെത്തുന്നതെന്ന് സര്‍വേ തെളിയിക്കുന്നു. 202324ല്‍ ഇന്ത്യയിലെത്തിയ മൊത്തം പ്രവാസിപ്പണത്തിന്റെ പകുതിയും യുഎസ്, ബ്രിട്ടന്‍, സിംഗപ്പൂര്‍, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു.