തിരുവനന്തപുരം: ഇതുവരെയുള്ള കണക്കുകള്‍ പ്രാകാരം വായ്പ വളര്‍ച്ചയില്‍ സിഎസ്ബി ബാങ്കിന്റെ നേട്ടത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. കാത്തലിക് സിറിയന്‍ ബാങ്ക് എന്ന പേരില്‍ മുന്‍പ് അറിയപ്പെട്ടിരുന്ന സിഎസ്ബി വാര്‍ഷികാടിസ്ഥാനത്തില്‍ കൈവരിച്ചിരിക്കുന്ന വര്‍ധന 26.44%. ബാങ്കിന്റെ മൊത്തം വായ്പ 2023 ഡിസംബര്‍ 31ന് 22,867 കോടി രൂപയായിരുന്നു.
വാര്‍ഷികാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തന ഫലങ്ങള്‍ പ്രഖ്യാച്ചിട്ടില്ലെങ്കിലും ലഭ്യമായിക്കഴിഞ്ഞ കണക്കുകള്‍ സ്വകാര്യ മേഖലയിലെ ബാങ്കുകളാണു വായ്പ വളര്‍ച്ചയില്‍ മുന്നിട്ട് നില്‍ക്കുന്നതെന്നാറിപ്പോര്‍ട്ട്.
ഡിസംബറിലെ കണക്ക് അനുസരിച്ചു വായ്പയുടെ അളവ് 28,914 കോടി. നിക്ഷേപ വളര്‍ച്ചയിലും സിഎസ്ബി ബാങ്കാണു മുന്നില്‍. വര്‍ധന 22.17%. പൂര്‍ണ പ്രവര്‍ത്തന ഫലം 28നു ചേരുന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിനു ശേഷം പ്രഖ്യപിക്കും.ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിനാണു വായ്പ വളര്‍ച്ചയില്‍ രണ്ടാം സ്ഥാനം.
വര്‍ധന 22%. ബന്ധന്‍ ബാങ്ക് 15 ശതമാനവും തകര്‍ച്ചയില്‍നിന്നു കരകയറി അതിവേഗ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന യെസ് ബാങ്ക് 12.6 ശതമാനവും വായ്പ വളര്‍ച്ച നേടി. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ വായ്പ വളര്‍ച്ച 12%.സൗത്ത് ഇന്ത്യന്‍ ബാങ്കിനു 11.94%, ധനലക്ഷ്മി ബാങ്കിനു 10.30%, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് 9.25% എന്നിങ്ങനെയാണു വായ്പയിലെ വര്‍ധന.