/kalakaumudi/media/media_files/2025/02/21/yv8xPQ1swAoEQrjgDW5Y.jpg)
കൊച്ചി: സംസ്ഥാനത്തേക്ക് വന്‍കിട നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുള്ള ഇന്‍വെസ്റ്റ് കേരള സമ്മിറ്റില്‍ പ്രതികരണവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി. ലുലു ഗ്രുപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഐടി സേവന മേഖലയിലും ഭക്ഷ്യ സംസ്‌കരണ രംഗത്തും നിക്ഷേപം നടത്തുമെന്ന് പറഞ്ഞു.
വികസന കാര്യത്തില്‍ സംസ്ഥാനത്ത് മുന്നണികള്‍ ഏകാഭിപ്രായമായത് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എത്ര തുക നിക്ഷേപിക്കുമെന്നോ, എന്താണ് പദ്ധതികളെന്നോ എംഎ യൂസഫലി വ്യക്തമാക്കിയിട്ടില്ല.
അതിനിടെ കേരളത്തില്‍ വരും വര്‍ഷങ്ങളില്‍ 30000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പിന് വേണ്ടി സമ്മിറ്റില്‍ പങ്കെടുത്ത കരണ്‍ അദാനി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി 20000 കോടിയുടെ അധിക നിക്ഷേപവും കൊച്ചിയില്‍ 5000 കോടിയുടെ ഇ-കൊമേഴ്‌സ് ഹബ്ബും സ്ഥാപിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലും 5000 കോടി നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരും വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും ഉള്‍പ്പെടെ മൂവായിരത്തിലേറെ പ്രതിനിധികള്‍ രണ്ട് ദിവസത്തെ സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട്.
വ്യവസായ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തില്‍ മുഖ്യമന്ത്രി പ്രസംഗിച്ചത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ കേരളം രാജ്യത്ത് ഒന്നാമതാണ്. നിക്ഷേപകര്‍ക്ക് ചുവപ്പുനാട കുരുക്കിനെപ്പറ്റി ആശങ്ക വേണ്ടെന്നും ഭൂമി കിട്ടാത്തതിന്റെ പേരില്‍ ഒരു നിക്ഷേപകനും കേരളത്തില്‍ നിന്ന് മടങ്ങേണ്ടി വരില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
വ്യവസായ വികസനത്തിന് പൂര്‍ണ പിന്തുണയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ മൂന്നു ലക്ഷം കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും പീയുഷ് യോഗലും വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായ പ്രമുഖരും നിക്ഷേപകരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. പരിപാടിയുടെ ഉദ്ഘാടന സമാപനത്തില്‍ മറ്റ് വിശിഷ്ടാതിഥികള്‍ക്കൊപ്പം പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം സമ്മാനിച്ചു.