98.16 കോടി അറ്റാദായം: കെഎഫ്സിക്ക് റെക്കോര്‍ഡ് നേട്ടം

ആകെ വായ്പ വിതരണം 3,918.40 കോടി രൂപയും ആകെ തിരിച്ചടവ് 3,980.76 കോടി രൂപയുമാണെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു.

author-image
Sneha SB
New Update
KFC


തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന് (കെഎഫ്സി)മുന്‍വര്‍ഷത്തേക്കാള്‍ 32.56% വര്‍ധനയോടെ 98.16 കോടി രൂപയുടെ അറ്റാദായവുമായി റെക്കോര്‍ഡ് നേട്ടം. വായ്പ ആസ്തി 8,011,99 കോടി രൂപയിലെത്തി. സര്‍ക്കാര്‍ 920 കോടി രൂപയാണ് ഇതുവരെ കോര്‍പറേഷനില്‍ നടത്തിയ മൂലധന നിക്ഷേപം. ഇതില്‍ 500 കോടി ഈ സര്‍ക്കാരിന്റെ കാലത്താണ്.
ചെറുകിടി സംരംഭകര്‍ക്ക് 5% പലിശയില്‍ വായ്പ നല്‍കി. ആകെ നിഷ്‌ക്രിയ ആസ്തി 2.88 % എന്നത് 2.67% ആയും അറ്റനിഷ്‌ക്രിയ ആസ്തി 0.68% എന്നത് 0.61% ആയും കുറച്ചു. ചെറുകിട സംരംഭകര്‍ക്കു സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് മേഖലകള്‍ക്കുമായി 4,002.57 കോടിരൂപയുടെ വായ്പ അനുവദിച്ചു.ആകെ വായ്പ വിതരണം 3,918.40 കോടി രൂപയും ആകെ തിരിച്ചടവ് 3,980.76 കോടി രൂപയുമാണെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ 10,000 കോടി രൂപയുടെ വായ്പ പോര്‍ട്ഫോളിയോ നേടാനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്.

profit kerala KFC