/kalakaumudi/media/media_files/2025/01/23/i18QS2HcQKR8k69hVLbe.jpeg)
Representational Image
തൃശൂര്‍: നൂതന ക്വിക്ക് കൊമേഴ്സ് മാതൃകയുമായി കിരാന പ്രോ തൃശൂരിലേക്ക്. ചില്ലറ വില്‍പ്പന നടത്തുന്ന കടകളെ സംരക്ഷിക്കാന്‍ കൂടി ലഭ്യമിട്ടാണ് കിരാന പ്രോ എന്ന ക്വിക്ക് കൊമേഴ്സ് സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിക്കുനത്. പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ വലിയ തോതില്‍ വളരാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ വിപണിയുടെ സാധ്യതകള്‍ കൂടി കണക്കിലെടുത്ത് ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒ.എന്‍.ഡി.സി.) എന്ന ശൃംഖലയുടെ അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തിയാണ് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള പുതിയ തീരുമാനം.
തൃശൂര്‍കാര്‍ക്ക് എല്ലാ അവശ്യ ഉത്പന്നങ്ങളും 10 മിനിറ്റിനുള്ളില്‍ വീട്ടിലെത്തിക്കുമെന്ന വാഗ്ദാനവുമായാണ് കിരാന പ്രോയുടെ വരവ്. തൃശൂരിലെ സിറ്റി ഓഫീസ് കമ്പനിയുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത് വഴി സംസ്ഥാനത്തിലെ സാന്നിദ്യം ശക്തിപ്പെടുത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 മുതല്‍ 100 ജീവനക്കാര്‍ വരെ ജോലിചെയ്യുന്ന ഓഫീസായി ഇത് വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ സവിശേഷതകളുമായാണ് കിരാന പ്രോയുടെ വരവ്. ചീറ്റ് കോഡുകള്‍ വഴി ഏല്ലാ സാധനങ്ങള്‍ക്കും വമ്പിച്ച ഡിസ്‌കൗണ്ട് ലഭിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ആപ്പ് വഴി ആര്‍എസ്1 എന്ന ചീറ്റ് കോഡ് പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ 100 പേര്‍ക്കും തൃശൂര്‍ പൂരം എന്ന ചീറ്റ് കോഡ് ഉപയോഗിക്കുന്ന ആദ്യത്തെ 100 തൃശൂര്‍കാര്‍ക്കും 300 രൂപയില്‍ താഴെ വരുന്ന എല്ലാ ഓര്‍ഡറുകളും വെറും 1 രൂപയ്ക്ക് ലഭിക്കും.