കെ.കെ. അജിത്ത് കുമാര്‍
കൊച്ചി: ധനലക്ഷ്മി ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായി കെ.കെ. അജിത്ത് കുമാര്‍ നിയമിതനായി. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നിയമനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെയും ഓഹരിയുടമകളുടെയും അനുമതി ഉടന്‍ തേടും. 36 വര്‍ഷത്തോളമായി ഫെഡറല്‍ ബാങ്കിന്റെ വിവിധ മേഖലകളില്‍ അജിത്ത് കുമാര്‍ പ്രവര്‍ത്തിച്ചുവരുന്നു. നിലവില്‍ ഫെഡറല്‍ ബാങ്കിന്റെ ചീഫ് ഹ്യൂമന്‍ റിസോഴ്സസ് ഓഫീസര്‍ (സി.എച്ച്.ആര്‍.ഒ.) ആണ് അജിത്ത് കുമാര്‍.
കേരളം ആസ്ഥാനമായാണ് ധനലക്ഷ്മി ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ധനലക്ഷ്മി ബാങ്കിന്റെ എം.ഡി.യായി അജിത്ത് കുമാര്‍ വൈകാതെ ചുമതലയേല്‍ക്കും. നിലവിലെ എം.ഡി. ജെ.കെ. ശിവന്റെ മൂന്നുവര്‍ഷത്തെ കാലാവധി ജനുവരിയില്‍ അവസാനിച്ചെങ്കിലും പുതിയ മേധാവി ചുമതലയേല്‍ക്കുന്നതുവരെ അദ്ദേഹത്തോട് തുടരാന്‍ ആര്‍.ബി.ഐ. നിര്‍ദേശിക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
