കൊച്ചിയില്‍ നിന്ന് സീപ്ലെയിന്‍ സര്‍വീസ് ഒരുമാസത്തിനുള്ളില്‍

സ്പൈസ് ജെറ്റിന്റെ സബ്സിഡിയറി കമ്പനിയാണ് സീപ്ലെയിന്‍ സര്‍വീസ് നടത്താനുള്ള കരാര്‍ നേടിയത്. 20 പേര്‍ക്ക് സഞ്ചരിക്കാവുന്ന സീപ്ലെയിനുകള്‍ ഉപയോഗിച്ചാകും സര്‍വീസ്.

author-image
Biju
New Update
plne

കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍നിന്ന് ഒരു മാസത്തിനുള്ളില്‍ സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കും. കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കാണ് ആദ്യ സര്‍വീസ്. പിന്നീട് കൊച്ചി ബോള്‍ഗാട്ടി, ഇടുക്കി ഡാം, വയനാട് എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തും.

സ്പൈസ് ജെറ്റിന്റെ സബ്സിഡിയറി കമ്പനിയാണ് സീപ്ലെയിന്‍ സര്‍വീസ് നടത്താനുള്ള കരാര്‍ നേടിയത്. 20 പേര്‍ക്ക് സഞ്ചരിക്കാവുന്ന സീപ്ലെയിനുകള്‍ ഉപയോഗിച്ചാകും സര്‍വീസ്. ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ 2000-4000 രൂപ നിരക്കില്‍ കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്ക് സീപ്ലെയിനില്‍ സഞ്ചരിക്കാനാകും.

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ലെയിനുകള്‍ വേമ്പനാട്ട് കായലില്‍ നിന്ന് പരീക്ഷണപ്പറക്കല്‍ നടത്തിയത് കഴിഞ്ഞവര്‍ഷമായിരുന്നു.