മെഡിട്രീന മെഡിസിന്‍ അപ്‌ഡേറ്റ് 2025 സംഘടിപ്പിച്ചു

മാര്‍ച്ച് 15 ശനിയാഴ്ച കൊട്ടിയം ബ്രൂക്ക് സെറിന്‍ ഹോട്ടലിലാണ് സെമിനാര്‍ നടന്നത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പങ്കെടുക്കുകയും, ആരോഗ്യരംഗത്തെ നൂതന സമ്പ്രദായങ്ങളും, പുരോഗതികളെ കുറിച്ച് വിഷയാവതരണം നടത്തുകയും ചെയ്തു.

author-image
Biju
New Update
adfh

കൊല്ലം:  മെഡിട്രീന ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ക്കായുള്ള  മെഡിട്രീന മെഡിസിന്‍ അപ്‌ഡേറ്റ് 2025 സംഘടിപ്പിച്ചു. മാര്‍ച്ച് 15 ശനിയാഴ്ച  കൊട്ടിയം ബ്രൂക്ക് സെറിന്‍ ഹോട്ടലിലാണ് സെമിനാര്‍ നടന്നത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പങ്കെടുക്കുകയും, ആരോഗ്യരംഗത്തെ നൂതന സമ്പ്രദായങ്ങളും, പുരോഗതികളെ കുറിച്ച് വിഷയാവതരണം നടത്തുകയും ചെയ്തു.  

മെഡിട്രീന ഗ്രൂപ്പ് സി ഇ ഒ ഡോ മഞ്ജു പ്രതാപ് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിട്രീന ഗ്രൂപ്പ് സാരഥിയും, പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ. പ്രതാപ് കുമാര്‍ മോഡറേറ്ററായ സെമിനാറില്‍ കണ്‍സള്‍ട്ടന്റ്  നെഫ്രോളജിസ്റ്റും, കിഡ്നി ട്രാന്‍സ്പ്ലാന്റ് വിദഗ്ദ്ധനുമായ ഡോ. റെമി ജോര്‍ജായിരുന്നു ഓര്‍ഗനൈസിംഗ് സെക്രട്ടറി.

ഗ്യാസ്ട്രോ സര്‍ജന്‍ ഡോ. ബൈജു സേനാധിപന്‍, ഡോ.മനു, ഡോ.അനൂപ് സുഗുണന്‍, ഡോ.സഞ്ജു, ഡോ. ഷെഫില്‍ ഷറഫ്,  ഡോ ലുലു സിറിയക്  തുടങ്ങിയ  പ്രഗത്ഭ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

 

kollam