മുംബൈ : ചതുരശ്ര അടിക്ക് 2.75 ലക്ഷം നൽകി 10 ഫ്ലാറ്റ് സ്വന്തമാക്കി കോട്ടക് കുടുംബം. ഒരു ചതുരശ്ര അടിക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന വിലയാണിത്. വർളിയിൽ കടലിന് അഭിമുഖമായുള്ള ശിവ് സാഗർ ബിൽഡിങ്ങിൽ 224.32കോടി രൂപയ്ക്കാണ് കോട്ടക്ക് മഹിന്ദ്ര ബാങ്ക് സ്ഥാപകൻ ഉദയ് കോട്ടക്കും കുടുംബാംഗങ്ങളും ഫ്ലാറ്റുകൾ സ്വന്തമാക്കിയത്.
കഴിഞ്ഞ ജനുവരിയിൽ ഇതേ കെട്ടിടത്തിലെ 12 ഫ്ലാറ്റുകൾ കോട്ടക് കുടുംബം വാങ്ങിയിരുന്നു. ഇതോടെ 24 ഫ്ലാറ്റുകൾ ഉള്ള കെട്ടിടത്തിലെ 22 ഫ്ലാറ്റുകളും ഒറ്റ വ്യവസായ കുടുംബത്തിന്റെ ഉടമസ്ഥതയിലായി. 3 നില കെട്ടിടത്തിലെ 22 ഫ്ലാറ്റുകൾക്കായി 426.21 കോടി രൂപയാണ് ചെലവാക്കിയത്. ശിവ് സാഗർ ബിൽഡിങ്ങിന്റെ സമീപത്തെ കെട്ടിടം മാർച്ചിൽ 275.14 കോടി രൂപയ്ക്ക് കോട്ടക് കുടുംബം വാങ്ങിയിരുന്നു.