/kalakaumudi/media/media_files/2025/05/29/u7V2i9hgvGjQxfWoObqy.jpg)
കോട്ടയം : അനുദിനം വളർന്ന് കൊണ്ടിരിക്കുന്ന കോട്ടയത്തും കാഞ്ഞിരപ്പള്ളിയിലും മൈജിയുടെ പുതിയ വലിയ ഫ്യൂച്ചർ ഷോറൂമുകൾ കൂടി വരുന്നു. രണ്ട് ഷോറൂമുകളുടേയും ഉദ്ഘാടനം ഓഗസ്റ്റ് 23 ശനി രാവിലെ പത്തിന് നടക്കും.
അതിവിശാലമായ കോട്ടയം മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ടൊവിനൊ തോമസ് നിർവ്വഹിക്കും. എം സി റോഡിൽ മംഗളം പ്രസ്സിന് സമീപം, എസ്. എച്ച്. മൗണ്ടിലാണ് പുതിയ ഷോറൂം വരുന്നത്. കോട്ടയത്ത് നിലവിലുള്ള രണ്ട് മൈജി ഷോറൂമുകൾക്ക് പുറമെയാണ് അതിവിശാലമായ ഈ ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്.
കാഞ്ഞിരപ്പള്ളി, കെ കെ റോഡിൽ പേട്ട ഗവ. എച്ച് എസ് എസിന് എതിർവശം ക്യാപ്പിറ്റൽ അവന്യൂവിലാണ് മൈജി ഫ്യൂച്ചർ എത്തുന്നത്. പ്രശസ്ത സിനിമാതാരം ആന്റണി വർഗീസ് ( പെപ്പെ ) ഷോറൂം ഉദ്ഘാടനം നിർവ്വഹിക്കും. നിലവിലുള്ള മൈജി ഷോറൂമിന് പുറമെയാണ് കാഞ്ഞിരപ്പള്ളിയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്.
ഡിജിറ്റൽ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസ്, സ്‌മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവ ഈ രണ്ട് വിശാല ഷോറൂമുകളിലും ലഭ്യമാകും. വമ്പൻ ഉദ്ഘാടന ഓഫറുകൾക്കൊപ്പം മൈജി ഓണം മാസ് ഓണം ഓഫറിന്റെ ഭാഗമായുള്ള 25 കോടിയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഇവിടുത്തെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഷോറൂമുകളിൽ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി കോട്ടയത്തിനും കാഞ്ഞിരപ്പള്ളിക്കും സമർപ്പിക്കുന്നത്. ഒപ്പം വിസിറ്റ് & വിൻ സമ്മാനങ്ങളുമുണ്ട്.
140- ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയിൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജി തന്നെയാണ്. ബ്രാൻഡുകളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്ക് ആയി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങൾ എല്ലാം തന്നെ ഇനി കോട്ടയം, കാഞ്ഞിരപ്പള്ളി മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ലഭിക്കും.
എല്ലാവർക്കും പ്രിയങ്കരമായ ഐഫോൺ, സാംസങ് ഗാലക്‌സി തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോൺ, ടാബ്ലറ്റ് ബ്രാൻഡുകൾ ഇവിടെ നിന്ന് മൈജിയുടെ സ്‌പെഷ്യൽ പ്രൈസിൽ വാങ്ങാം.
മൊബൈലിനും ടാബ്ലറ്റിനും ഒരു വർഷത്തെ അധിക വാറന്റിയും മൈജി നൽകുന്നു. ഇവ താഴെ വീണ് പൊട്ടിയാലും വെള്ളത്തിൽ വീണ് കേട് വന്നാലും മോഷണം പോയാലും പരിരക്ഷ ലഭിക്കുന്ന പ്രൊട്ടക്ഷൻ പ്ലാനും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.
ഒഫീഷ്യൽ ലാപ്‌ടോപ്പുകൾ മുതൽ ഗെയിമിങ് ലാപ്‌ടോപ്പുകൾ വരെ ഏറ്റവും വലിയ നിരയാണ് മൈജിയിലുള്ളത്. സ്റ്റുഡന്റ്‌സിനുള്ള ബേസ് മോഡലുകൾ മുതൽ പ്രൊഫഷണൽസിന്റെ വിവിധ ആവശ്യങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കാൻ എക്‌സ്‌പെർട്ട് പെർഫോമൻസ് ഓറിയന്റഡ്, ഹൈ എൻഡ്, പ്രീമിയം, ഒഫീഷ്യൽ ലാപ്‌ടോപ്പുകൾ വരെ ലഭിക്കും. ഗെയിമിങ്ങിനുള്ള ലാപ്‌ടോപ്പുകൾ, ഇക്കണോമി റേഞ്ചിലുള്ള ബഡ്ജറ്റ് ലാപ്‌ടോപ്പുകൾ എന്നിവയ്‌ക്കൊപ്പം ഓഫീസുകളിൽ നിന്ന് മാറ്റി നിർത്താനാവാത്ത പ്രിന്ററുകൾക്കും മൈജിയുടെ സ്‌പെഷ്യൽ പ്രൈസ് മാത്രം.
ലോകോത്തര ടീവി ബ്രാൻഡുകൾ എല്ലാം ഈ ഷോറൂമുകളിൽ നിന്ന് മൈജിയുടെ സ്‌പെഷ്യൽ പ്രൈസിൽ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ നോർമൽ, സ്മാർട്ട് , എൽഇഡി, ഫോർകെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓഎൽഇഡി, ക്യുഎൽഇഡി, ക്യുഎൻഇഡി എന്നിങ്ങനെ അഡ്വാൻസ്ഡ് ടെക്‌നൊളജിയിൽ ഉള്ള ടീവി നിരകളാണ് ഷോറൂമുകളിലുള്ളത്.
മഴക്കാലം പ്രമാണിച്ച് വാഷിങ് മെഷീനുകളിൽ മൈജി നൽകുന്ന സ്‌പെഷ്യൽ ഓഫറുകൾ ഈ ഷോറൂമുകളിൽ ഉദ്ഘാടന ദിനം മുതൽ ലഭ്യമാണ്. സെമി ഓട്ടോമാറ്റിക്ക്, ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ് - ടോപ്പ് ലോഡ് വാഷിങ് മെഷീനുകളിൽ മറ്റാരും നൽകാത്ത സ്‌പെഷ്യൽ പ്രൈസ്, പഴയ മെഷീനുകൾക്ക് ഏറ്റവും കൂടുതൽ എക്‌സ്‌ചേഞ്ച് ബോണസ്, ഏറ്റവും കുറഞ്ഞ ഇ എം ഐ എന്നിവയുമായി ഏതൊരു ഉപഭോക്താവിനും സുഗമമായി വാഷിങ് മെഷീൻ സ്വന്തമാക്കാം.
റെഫ്രിജറേറ്ററുകളിൽ സാംസങ്, എൽജി, ഗോദ്‌റെജ്, വേൾപൂൾ, കെൽവിനേറ്റർ, ബോഷ്, ഹയർ, ബിപി എൽ, ലീബെർ എന്നീ ബ്രാൻഡുകൾക്കും മൈജിയുടെ സ്‌പെഷ്യൽ പ്രൈസ് ആനുകൂല്യം ലഭ്യമാണ്.
പഴയ ഏസി എക്‌സ്‌ചേഞ്ചിന് ഏറ്റവും കൂടുതൽ എക്‌സ്‌ചേഞ്ച് ബോണസാണ് മൈജി നൽകുന്നത്. വിവിധ ടണ്ണേജുകളിലുള്ള ഏസികൾ മൈജിയുടെ സ്‌പെഷ്യൽ പ്രൈസിൽ സ്വന്തമാക്കാം.
ഇന്നത്തെ ഫാസ്റ്റ് ലൈഫിൽ നിന്ന് മാറ്റി നിർത്താൻ കഴിയാത്ത ഡിജിറ്റൽ അക്‌സെസ്സറികളിൽ വമ്പൻ ഓഫറാണ് മൈജി ഓപ്പണിങ്ങിന്റെ ഭാഗമായി നൽകുന്നത്.
ഇൻഡക്ഷൻ കുക്കർ, ത്രീ ജാർ മിക്‌സർ, ഫുഡ് പ്രോസസ്സർ, വാട്ടർ ഹീറ്റർ, ബി എൽ ഡി സി ഫാൻ, ഗ്യാസ് സ്റ്റൗ, റോബോട്ടിക്ക് വാക്വം ക്ലീനർ എന്നിങ്ങനെ കിച്ചൺ & സ്‌മോൾ അപ്ലയൻസസിന്റെ ഏറ്റവും വലിയ നിരയാണ് കോട്ടയം,കാഞ്ഞിരപ്പള്ളി മൈജി ഫ്യൂച്ചർ ഷോറൂമുകൾ വിൽപ്പനക്കെത്തിക്കുന്നത്.
ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ഫിനാൻഷ്യൽ പാർട്ട്‌നേഴ്‌സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇ എം ഐ സൗകര്യം, ഗാഡ്ജറ്റ്‌സിനും അപ്ലയൻസസിനും ബ്രാൻഡുകൾ നൽകുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, പ്രൊഡക്ടുകൾക്ക് പരിരക്ഷ നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയതോ , പ്രവർത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തൻ എടുക്കാൻ മൈജി നൽകുന്ന എക്‌സ്‌ചേഞ്ച് ഓഫർ ഉൾപ്പെടെ എല്ലാ മൂല്യവർധിത സേവനങ്ങളും ഈ ഷോറൂമുകളിൽ ലഭ്യമായിരിക്കും. കൂടാതെ അപ്ലയൻസസുകൾ അടക്കം ആപ്പിൾ ഉൾപ്പെടെ എല്ലാ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ സേവനവും കോട്ടയത്തിനും കാഞ്ഞിരപ്പള്ളിയ്ക്കും കൂടി സ്വന്തമാവുകയാണ്. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണങ്ങൾക്കും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 9249 001 001.