/kalakaumudi/media/media_files/2025/10/28/aster-2025-10-28-08-51-57.jpg)
കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ച പ്രിവന്റീവ് കാന്‍സര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം സിനിമാതാരം അപര്‍ണ്ണ ബാലമുരളി നിര്‍വ്വഹിക്കുന്നു
കോഴിക്കോട്: കാന്‍സര്‍ രോഗം മുന്‍കൂട്ടി കണ്ടെത്താനും അവയ്‌ക്കെതിരെയുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നതിനും, ശരിയായ ചികിത്സ എത്രയും പെട്ടന്ന് സാധ്യമാക്കുന്നതിനും വേണ്ടി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ 'ആസ്റ്റര്‍ മിംസില്‍ പ്രിവന്റീവ് കാന്‍സര്‍ ക്ലിനിക്' പ്രവര്‍ത്തനമാരംഭിച്ചു.
ക്ലിനിക്കിന്റെയും, സ്ത്രീകളിലെ കാന്‍സര്‍, പ്രത്യേകിച്ച് സ്തനാര്‍ബുദത്തിനെതിരെ മുന്‍കാലങ്ങളില്‍ ആസ്റ്റര്‍ മിംസ് വിജയകരമായി പൂര്‍ത്തിയാക്കിയ 'She Can ' കാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെ (She Can 2.0) ഉദ്ഘാടനവും സിനിമാതാരം അപര്‍ണ്ണ ബാലമുരളി നിര്‍വ്വഹിച്ചു. ജീവിതശൈലിയിലെ മാറ്റങ്ങള്‍, സ്‌ക്രീനിംഗ് എന്നിവ പോലുള്ള നടപടികളിലൂടെ കാന്‍സര്‍ വികസിക്കുന്നത് തടയുന്നതിനോ നേരത്തെ കണ്ടെത്തുന്നതിലാണ് പ്രിവന്റീവ് ഓങ്കോളജി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇതില്‍ പ്രാഥമിക പ്രതിരോധം (ആരോഗ്യകരമായ ശീലങ്ങളിലൂടെയും വാക്‌സിനേഷനുകളിലൂടെയും അപകടസാധ്യത കുറയ്ക്കല്‍), ദ്വിതീയ പ്രതിരോധം (മാമോഗ്രാമുകള്‍, പാപ് സ്മിയറുകള്‍ പോലുള്ള സ്‌ക്രീനിംഗുകള്‍ വഴി നേരത്തെ കണ്ടെത്തല്‍), തൃതീയ പ്രതിരോധം (കാന്‍സറിന്റെ പുരോഗതി തടയുന്നത് കൈകാര്യം ചെയ്യല്‍) എന്നിവ ഉള്‍പ്പെടുന്നുണ്ടെന്ന് മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെവി ഗംഗാധരന്‍ പറഞ്ഞു.
പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കില്‍ ഡോക്ടര്‍ കണ്‍സല്‍ട്ടേഷന്‍ സൗജന്യവും മാമോഗ്രാമുകള്‍ക്ക് 50% ഡിസ്‌കൗണ്ടും ലഭ്യമാണെന്ന് സിഇഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു. ചടങ്ങില്‍ ഡോ.സലിം വിപി, ഡോ.സജിത്ത് ബാബു, ഡോ.അരുണ്‍ ചന്ദ്രശേഖരന്‍, ഡോ. സദീഷ് പത്മനാഭന്‍, ഡോ.ഫഹീം അബ്ദുള്ള , ഡോ.അബ്ദുള്ള കെപി, ഡോ.അബ്ദുല്‍ മാലിക്ക്, ഡോ. മിഹിര്‍ മോഹന്‍, ഡോ.കേശവന്‍, ഡോ.സജ്‌ന കെടി , ഡോ.ശ്വേത പി തുടങ്ങിയവര്‍ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
