വയനാട് സ്വദേശിക്ക് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ അപൂര്‍വ ശസ്ത്രക്രിയ വിജയം കണ്ടു

ആഞ്ജിയോഗ്രാം തുടങ്ങി പലപരിശോധനകളെ തുടര്‍ന്ന് ഹൃദയത്തില്‍ നിന്നും തലച്ചോറിലേക്ക് പോകുന്ന അയോട്ടിക് രക്ത കുഴലിന് മുഴ വരുന്ന Aortic arch aneurysm എന്ന രോഗാവസ്ഥയാണെന്ന് സ്ഥിരീകരിച്ചു. അപൂര്‍വ്വ ഹൈബ്രിഡ് ശസ്ത്രക്രിയക്ക് വിധേ യനായി.

author-image
Biju
New Update
baby

കോഴിക്കോട്: എന്തെങ്കിലും ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ പോലും ഇടതു കൈ യുടെ ഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വയനാട് സ്വദേശിയായ 56 കാരന്‍ ബേബിമ്മോറിയല്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിലെത്തുന്നത്. ആഞ്ജിയോഗ്രാം തുടങ്ങി പലപരിശോധനകളെ തുടര്‍ന്ന് ഹൃദയത്തില്‍ നിന്നും തലച്ചോറിലേക്ക് പോകുന്ന അയോട്ടിക് രക്ത കുഴലിന് മുഴ വരുന്ന Aortic arch aneurysm എന്ന രോഗാവസ്ഥയാണെന്ന് സ്ഥിരീകരിച്ചു. അപൂര്‍വ്വ ഹൈബ്രിഡ് ശസ്ത്രക്രിയക്ക് വിധേ യനായി.

സാധാരണ ഗതിയില്‍ Aortic arch debranching with stenting എന്ന ഹൃദയ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ രക്ത പ്രവാഹം കുറയാനും രക്തയോട്ടം നില്‍ക്കാനും അങ്ങനെ സ്ട്രോക് വരാനുള്ള സാധ്യതയും ഏറെയാണ്. ഹൃദയ ശസ്ത്രക്രിയയോടൊപ്പം തന്നെ തലച്ചോറിലേക്കുള്ള രക്തയോട്ടം പരിശോധിക്കുന്ന നൂതന സാങ്കേതിക വിദ്യയായ real-time Transcranial Doppler monitoring ഉപയോഗിച്ച് നിരീക്ഷിച്ചുകൊണ്ട് ശസ്ത്രക്രിയ ചെയ്യുന്നത് വഴി സ്ട്രോക്ക് സാധ്യത ഒഴിവാക്കാന്‍ ഇവിടെ സാധിച്ചു. 

ചികിത്സയ്ക്ക് ശേഷം നാല് ദിവസങ്ങള്‍ക്ക് ശേഷം രോഗി വീട്ടിലിലേക്ക് മടങ്ങി. ചീഫ് കാര്‍ഡിയോതൊറാ സിക് & വസ്‌ക്കുലര്‍ സര്‍ജന്‍ ഡോ. ഹരിലാല്‍ വി. നമ്പ്യാര്‍ സര്‍ജറിക്കു നേതൃത്വം നല്‍കി. ഡോ. ഷാകിര്‍ ഹുസൈന്‍ ഹക്കിം, ഡോ രാജേഷ് മുരളീധരന്‍, ഡോ. ജോണ്‍എഫ്. ജോണ്‍, ഡോ. പ്രമോദ് വി. എന്നി വരടങ്ങിയ ടീം ഒപ്പമുണ്ടായിരുന്നു.