ഫെഡറല്‍ ബാങ്ക് നേതൃത്വത്തില്‍ മാറ്റം; കെ.വി സുബ്രഹ്മണ്യന്‍ പുതിയ എംഡി

2024 സെപ്റ്റംബര്‍ 23 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു.

author-image
Athira Kalarikkal
New Update
B1

K.V.Subrahmanian

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി : പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ ആയി കൃഷ്ണന്‍ വെങ്കട് സുബ്രഹ്മണ്യന്‍ (കെ.വി.എസ് മണിയന്‍) നിയമിതനാകും. 2024 സെപ്റ്റംബര്‍ 23 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ബാങ്കിലെ മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തന കാലയളവില്‍ കോര്‍പ്പറേറ്റ് ബാങ്കിംഗ്, കൊമേഴ്സ്യല്‍ ബാങ്കിംഗ്, പ്രൈവറ്റ് ബാങ്കിംഗ്, അസറ്റ് റീകണ്‍സ്ട്രക്ഷന്‍ എന്നിവ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.

കൊട്ടക് മഹീന്ദ്ര ഫിനാന്‍സിന്റെ എന്‍.ബി.എഫ്.സി വിഭാഗത്തില്‍ കരിയര്‍ ആരംഭിച്ച മണിയന് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗില്‍ നീണ്ട പ്രവര്‍ത്തന പരിചയമുണ്ട്. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഏപ്രില്‍ 30ന് രാജിവെച്ചിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-വാരാണസി, മുംബൈയിലെ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളിലെ പഠനശേഷമാണ് കെ.വി.എസ് മണിയന്‍ ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. കോസ്റ്റ ആന്‍ഡ് വര്‍ക്ക്‌സ് അക്കൗണ്ടന്റ് കൂടിയാണ് കെ.വി സുബ്രഹ്മണ്യന്‍. 2010 മുതല്‍ ഫെഡറല്‍ ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായി തുടരുന്ന ശ്യാം ശ്രീനിവാസന്റെ കാലാവധി സെപ്റ്റംബര്‍ 22ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് മണിയന്റെ നിയമനം. 

federal bank managing director