/kalakaumudi/media/media_files/2024/10/17/uQVcrBZM8VHEd5txlnlL.jpg)
കൊച്ചി: എൽ.ഐ.സി. മ്യൂച്വൽ ഫണ്ട് അസെറ്റ് മാനേജ്മെന്റ് കമ്പനി പ്രതിദിന എസ്.ഐ.പി.യിലെ കുറഞ്ഞ നിക്ഷേപത്തുക 100 രൂപയായി നിശ്ചയിച്ചു. കമ്പനിയുടെ തിരഞ്ഞെടുത്ത പദ്ധതികളിൽ കുറഞ്ഞ പ്രതിദിന അടവ് പരിധി 100 രൂപയോ അതിനുമേലെ ഒരു രൂപയുടെ ഗുണിതങ്ങളോ ആയിരിക്കും. ചില പദ്ധതികളിൽ കുറഞ്ഞ പ്രതിമാസ അടവ് പരിധി 200 രൂപയായും കുറഞ്ഞ ത്രൈമാസ അടവ് പരിധി 1,000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.
സ്റ്റെപ്പപ്പിനുള്ള കുറഞ്ഞ പരിധി നൂറുരൂപയും ശേഷം ഒരു രൂപയുടെ ഗുണിതങ്ങളുമായിരിക്കും. എൽ.ഐ.സി. എം.എഫ്. ഇ.എൽഎസ്.എസ്. ടാക്സ് സേവർ, എൽ.ഐ.സി. എം.എഫ്. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ എന്നിവ ഒഴികെയുള്ള എല്ലാ പദ്ധതികൾക്കും ഈ ഇളവ് ബാധകമായിരിക്കും.