വാണിജ്യ എല്‍പിജി   സിലിണ്ടറിന് വില കുറച്ചു

പുതുവര്‍ഷത്തില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില പൊതുമേഖലാ കമ്പനികള്‍ കുറച്ചു. 14.5 രൂപയാണ് കുറച്ചത്.

author-image
Athira Kalarikkal
New Update
lpg

Representational Image

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില പൊതുമേഖലാ കമ്പനികള്‍ കുറച്ചു. 14.5 രൂപയാണ് കുറച്ചത്. ഇതോടെ, കൊച്ചിയില്‍ വില 1,812 രൂപയായി. കോഴിക്കോട്ട് 1,844.5 രൂപ. തിരുവനന്തപുരത്ത് 1,833 രൂപ.

ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ തുടര്‍ച്ചയായി 5 മാസങ്ങളില്‍ വില കൂട്ടിയശേഷമാണ് വിലകുറച്ചത്. രാജ്യാന്തര വിലയ്ക്ക് ആനുപാതികമായി ഓരോ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി സിലിണ്ടര്‍ വില പരിഷ്‌കരണം. ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും മറ്റ് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നവര്‍ക്കും വിലക്കുറവ് നേരിയ ആശ്വാസമാകും. 

കഴിഞ്ഞമാസങ്ങളില്‍ വില കുത്തനെ കൂടിയതോടെ പ്രതിമാസം 3,000 മുതല്‍ 5,000 രൂപവരെ അധികച്ചെലവ് ഹോട്ടലുകള്‍ നേരിട്ടിരുന്നു. അതേസമയം, വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വിലയില്‍ ഇക്കുറിയും മാറ്റമില്ല.

business lpg gas price