/kalakaumudi/media/media_files/2025/11/06/veedu-2025-11-06-09-40-19.jpg)
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭവന നിര്‍മാണ രംഗത്ത് വിലയില്‍ കുറവുണ്ടാകുന്നില്ല എന്ന റിപ്പോര്‍ട്ട്. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ , ഹൈദരാബാദ് തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വില 7 -19 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്.
സവിശേഷമായ കാര്യം പ്രീമിയം വീടുകള്‍ക്കുള്ള ഡിമാന്‍ഡാണ് വര്‍ധിച്ചു വരുന്നത്. കൂടാതെ നിര്‍മാണ ചിലവ് ഉയരുന്നതും, റെഡി ടു മൂവ് വീടുകളുടെ എണ്ണത്തില്‍ വന്ന കുറവും വില കുതിച്ചു കയറുന്നതിനു കാരണമായിട്ടുണ്ട്. പ്രോപ് ടൈഗേഴ്സ്. കോം എന്ന കമ്പനി തയാറാക്കിയ റിയല്‍ ഇന്‍സൈറ്റ് റെസിഡന്‍ഷ്യല്‍ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആളുകള്‍ക്കിടയില്‍ ജീവിതരീതിയില്‍ നല്ല മാറ്റമാണ് വന്നിരിക്കുന്നത്. ഗേറ്റഡ് കമ്മ്യൂണിറ്റിയില്‍ പ്രീമിയം വീടുകള്‍ക്കുള്ള ഡിമാന്‍ഡാണ് ഉയരുന്നത്.
ഡല്‍ഹിയില്‍ വീടുകളുടെ വിലയില്‍ 19 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. സ്‌ക്വയര്‍ ഫീറ്റിന് 8900 രൂപ വരെ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ വച്ച് ഏറ്റവും ഉയര്ന്ന വിലയാണ് ഡല്‍ഹിയില്‍ ഉള്ളത്. ഈ വില വര്‍ധനവിലും ഡിമാന്റില്‍ 9 .8 ശതമാനത്തിന്റെ വളര്‍ച്ച രേഖപെടുത്തിയിട്ടുണ്ട് . ആഡംബര ഭവനങ്ങളാണ് ആളുകള്‍ കൂടുതലും തിരഞ്ഞെടുക്കുന്നത്. ഗുരുഗ്രാമിലാണ് ഏറ്റവും കൂടുതല്‍ ആഡംബര വീടുകള്‍ വിറ്റു പോകുന്നത്. ഈ മേഖലയിലാണ് ഹൈ നെറ്റ് വര്‍ത്ത് ആളുകള്‍ കൂടുതലായും താല്പര്യം കാണിക്കുന്നത്.
ഗോള്‍ഫ് കോഴ്‌സ് എക്സ്റ്റന്‍ഷന്‍ റോഡ്, ദ്വാരക എക്‌സ്പ്രസ്സ് വേ എന്നിവയാണ് ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. ബംഗളൂരുവിലും സ്ഥിതി വ്യത്യസ്തമല്ല. വീടുകളുടെ വില 15 ശതമാനമാണ് വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധിച്ചത്. കഴിഞ്ഞ പാദം വച്ച് നോക്കുമ്പോള്‍ 12 ശതമാനത്തിന്റെ അര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.
ഹൈദരാബാദില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനവും പാദടിസ്ഥാനത്തില്‍ 5 ശതമാനത്തിന്റെയും വര്‍ധന ഭവന വിലയില്‍ ഉണ്ടായിട്ടുണ്ട്. സ്‌ക്വയര്‍ ഫീറ്റിന് 7750 രൂപയാണ് വില. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന മുംബൈയില്‍ ശരാശരി വില സ്‌ക്വയര്‍ ഫീറ്റിന് 13250 രൂപയായി.
വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വിലയിലും ആളുകള്‍ വാങ്ങാന്‍ താല്പര്യം കാണിക്കുന്നുണ്ട്. സെപ്റ്റംബര്‍ പാദത്തില്‍ 95547 യൂണിറ്റുകളാണ് ഈ മേഖലകളില്‍ വിറ്റു പോയിട്ടുള്ളത്. വാര്‍ഷികാടിസ്ഥാനത്തില്‍ 1 ശതമാനത്തിന്റെ നഷ്ടം രേഖപെടുത്തിയിട്ടുണ്ട്. അതെ സമയം മൊത്തം വില്പനയുടെ മൂല്യം 14 ശതമാനം വര്‍ധിച്ച് 1.52 ലക്ഷം കോടി രൂപയായികമ്പനികള്‍ 91807 പുതിയ യൂണിറ്റുകളാണ് ഈ പാദത്തില്‍ ഉണ്ടാക്കിയത്. കഴിഞ്ഞ പാദം വച്ച് നോക്കുമ്പോള്‍ 9 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഇടത്തരം മുതല്‍ ഉയര്‍ന്ന ആളുകള്‍ക്കിടയില്‍ പ്രീമിയം വീടുകളോട് താല്പര്യം വര്‍ധിക്കുന്നത് വില ഉയരുന്നതിനു പിന്തുണ നല്‍കുന്നു. ഇനി വരുന്ന മാസങ്ങളിലും ഈ മൊമെന്റം തുടരുമെന്ന വിലയിരുത്തലാണ് വിദഗ്ദര്‍ നല്‍കുന്നത്. തൊഴില്‍ വളര്‍ച്ചയും, നിരക്ക് കുറയുന്നതും ഇതിനു പിന്തുണ നല്‍കും. വരുമാനത്തില്‍ ഉണ്ടാകുന്ന വര്‍ധനവും, ഇന്‍ഫ്രാസ്ട്രച്ചര്‍ മേഖലയില്‍ തുടരുന്ന മുന്നേറ്റവും ഡിമാന്‍ഡ് ഉയരുന്നതിനു സഹായിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
