ന്യൂഡല്‍ഹി: ഇനി ആഡംബര ഹോട്ടലിലെ ചിലവ് കൂടും. ഇന്ത്യയിലെ ആഡംബര ഹോട്ടലില്‍ ഒരു ദിവസം താമസിക്കാന്‍ 7400 രൂപയാകും. രാജ്യത്തെ ആഡംബര ഹോട്ടല്‍ മുറികളുടെ ദിവസ വാടക കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 15% ഉയര്‍ന്നു. 6400 മുതല്‍ 6500 വരെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ശരാശരി നിരക്ക്.
ക്രിസ്മസ് അവധിയായതോടെ ഒരു ദിവസം 7 ലക്ഷം രൂപവരെ ചാര്‍ജ് ചെയ്യുന്ന ആഡംബര ഹോട്ടലുകളുണ്ടെന്നും ഈസി മൈ ട്രിപ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. അമേരിക്കയിലെ ആഡംബര ഹോട്ടലില്‍ ഒരു ദിവസത്തെ ശരാശരി നിരക്ക് 12,500 മുതല്‍ 16,700 രൂപ വരെയാണ്. കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവുമധികം നിരക്ക് ഈടാക്കുന്നത് ഗോവ, ഡല്‍ഹി, ജയ്പുര്‍, ഉദയ്പുര്‍ എന്നീ നഗരങ്ങളിലാണ്. കോവിഡ് കാലത്തിനുശേഷം ഹോട്ടല്‍ നിരക്കുകളില്‍ 40% വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.