പുതിയ 20 ഷോറൂമുകള്‍ ആരംഭിക്കാന്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്

ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും യു.എസ്.എയിലുമാണ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത്.

author-image
anumol ps
New Update
malabar

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കോഴിക്കോട് : ആഗോള വിപുലീകരണത്തിന്റെ ഭാഗമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഒക്ടോബറില്‍ പുതിയ 20 ഷോറൂമുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും യു.എസ്.എയിലുമാണ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത്. ഇതോടെ ആഗോള തലത്തില്‍ ഷോറൂമുകളുടെ എണ്ണം 375 ആയി ഉയരും. മലബാര്‍ ഗോള്‍ഡിന് നിലവില്‍ 13 രാജ്യങ്ങളിലായി 355 ഷോറൂമുകളാണുള്ളത്.



വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ ഉത്തര്‍പ്രദേശില്‍ 3 ഷോറൂമുകളും ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണ്ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ 2 ഷോറൂമുകള്‍ വീതവും ഒഡീഷ, തെലങ്കാന, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓരോ ഷോറൂമുകള്‍ വീതവും ഒക്ടോബറില്‍ പുതുതായി ആരംഭിക്കും.

new showroom malabar gold and diamond