/kalakaumudi/media/media_files/5vjGc9huNG8NNJ6C6Lxu.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ​ഗോൾഡി​ന്റെ വിറ്റുവരവ് 50000 കോടി രൂപ കടന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ ആ​ഗോള വിറ്റുവരവ് 51,218 കോടി രൂപയായി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 23 ശതമാനമാണ് വളർച്ച നേടിയത്. ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ​ഗ്രൂപ്പാണ് മലബാർ ​ഗോൾഡ് ആൻഡ് ഡയമണ്ട്. ആഗോള കൺസൾട്ടൻസി സ്ഥാപനമായ ഡെലോയ്റ്റിന്റെ ലക്ഷ്വറി ഉത്പന്നങ്ങളുടെ ആഗോള റാങ്കിങ് പട്ടികയിൽ മലബാർ ​ഗോൾഡ് ആൻഡ് ഡയമണ്ട് 19-ാം സ്ഥാനം കരസ്ഥമാക്കി. ഒരു വർഷത്തിനുള്ളിൽ പുതിയ 100 ഷോറൂമുകൾ കൂടി ആരംഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
പുതിയ ഷോറൂമുകൾ ആരംഭിക്കുന്നതിലൂടെ 7000 ജീവനക്കാരെ നിയമിക്കും. ഇതോടെ ആകെ ജീവനക്കാരുടെ എണ്ണം 28,000 ആയി ഉയരും. നിലവിൽ 26 രാജ്യങ്ങളിൽനിന്നുള്ള 21,000-ത്തോളം ജീവനക്കാരാണ് മലബാർ ഗ്രൂപ്പിലുള്ളത്. 13 രാജ്യങ്ങളിലായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് നിലവിൽ 345 ഷോറൂമുകളാണുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
