/kalakaumudi/media/media_files/2025/05/13/L1GNjz9kW3ytgnKKsSoN.jpg)
കൊച്ചി :മലങ്കര ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ്, ആഗോളതലത്തിലുള്ള ഒരു നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ്.ലോകമാകെയുള്ള സഹകരണ സംഘങ്ങളെ പ്രതിനിധീകരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഇന്റർനാഷണൽ കോഓപ്പറേറ്റീവ് അലയൻസ് (ICA) എന്ന സംഘടനയുടെ അംഗത്വം സൊസൈറ്റിക്ക് ലഭിച്ചിരിക്കുന്നു. 1895-ൽ സ്ഥാപിതമായ ICA, ലോകത്തിലെ ഏറ്റവും പഴക്കംചെന്ന, സർക്കാരിതര സംഘടനയാണ്. ICA യുടെ പ്രധാന ലക്ഷ്യം, ലോകമെമ്പാടുമുള്ള സഹകരണ സ്ഥാപനങ്ങളെ ഒരുമിപ്പിക്കാനും അവർക്കായി ഒരു ആഗോള വേദി ഒരുക്കാനും, മെമ്പർമാരുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കാനുമാണ് ഇന്ത്യയിലെ തന്നെ ക്രെഡിറ്റ് സൊസൈറ്റിയുടെ വിഭാഗത്തിൽ ആദ്യമായി ICA ൽ അംഗത്വം ലഭിക്കുന്ന ആദ്യ കേരളാധിഷ്ഠിതമായ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റി. 2019ൽ കേവലം 532 മെമ്പർമാർ മാത്രമുണ്ടായിരുന്ന മലങ്കര ക്രെഡിറ്റ് സൊസൈറ്റി,ബോചെ (ഡോ. ബോബി ചെമ്മണൂർ) പ്രൊമോട്ടർ ആയി വന്നതോടുകൂടി, 5 വർഷങ്ങൾക്കുള്ളിൽ 1 ലക്ഷത്തിൽപരം മെമ്പർമാരും, കേരളം, തമിഴ്നാട്, കര്ണാടക എന്നീ സംസ്ഥാനങ്ങളിലായി 30 ബ്രാഞ്ചുകളും നൂറുകണക്കിന് ജീവനക്കാരും 900 കോടിയുടെ ബിസിനസ്സും കൈവരിച്ച് ജൈത്രയാത്ര തുടരുകയാണ്.
2025 - 2026 സാമ്പത്തിക വർഷത്തിൽ 50 ബ്രാഞ്ചുകളും, 2030 ഓടെ 25000 കോടി ടേൺ ഓവർ ഉള്ള ഇന്ത്യയിലെ തന്നെ നമ്പർ വൺ ക്രെഡിറ്റ് കാറ്റഗറി കോപ്പർട്ടീവ് സൊസൈറ്റിയായി മാറുവാനുള്ള പ്രയാണത്തിലാണിപ്പോൾ മലങ്കര ക്രെഡിറ്റ് സൊസൈറ്റിയെ നയിച്ച് കൊണ്ടിരിക്കുന്ന ചെയർമാൻ ജിസ്സോ ബേബി. വിവിധ തരത്തിലുള്ള ലോണുകളും സൊസൈറ്റി, അംഗങ്ങൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ സഹകരണ പ്രസഥാനങ്ങളിൽ അംഗങ്ങൾക്കായി 24 മണിക്കൂറും 365 ദിവസവും പ്രവർത്തിക്കുന്ന തിരുവനന്തപുരം ബ്രാഞ്ച് മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ മാത്രം പ്രത്യേകതയാണ്.
മലങ്കരയുടെ സേവനങ്ങളെ പറ്റി അറിയുന്നതിനായി 1800 313 1223 എന്ന ടോൾഫ്രീ നമ്പറും, www.mmsccs.com എന്ന വെബ്സൈറ്റും സന്ദർശിക്കാവുന്നതാവുമാണ്.