/kalakaumudi/media/media_files/2025/09/20/award_2025_img-2025-09-20-19-42-49.jpg)
ഗോവയിൽ നടന്ന NCBS & FCBA അവാർഡ് കോൺഫറൻസിൽ, മലങ്കര ക്രെഡിറ്റ് സൊസൈറ്റി വൈസ് ചെയർപേഴ്സൺ ശ്രീമതി. മറിയാമ പിയൂസ്, സിഇഒ ശ്രീ. ശിവപ്രകാശ് എന്നിവർ ചേർന്ന് ഗോവ സഹകരണ വകുപ്പ് മന്ത്രി ശ്രീ. സുബാഷ് ശിരോദ്‌കരിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു.
കൊച്ചി: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബോചെ (ഡോ. ബോബി ചെമ്മണൂർ) പ്രമോട്ടറായ മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് ദേശീയ അംഗീകാരം. മികച്ച എച്ച്ആർ ട്രാൻസ്ഫോർമേഷൻ അവാർഡാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് ലഭിച്ചത്.
​ഗോവയിൽ നടന്ന NCBS & FCBA അവാർഡ് കോൺഫറൻസിൽ, സൊസൈറ്റി വൈസ് ചെയർപേഴ്‌സൺ മറിയാമ പിയൂസ്, സിഇഒ ശിവപ്രകാശ് എന്നിവർ ചേർന്ന് ഗോവ സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ശിരോദ്കറിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
​തുടർച്ചയായ മൂന്ന് വർഷങ്ങളിൽ മികച്ച മൂന്ന് ദേശീയ അവാർഡുകൾ നേടിയാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റി ഈ നേട്ടം സ്വന്തമാക്കിയത്. കൂടാതെ, കേന്ദ്ര സർക്കാർ നിർദേശപ്രകാരം NAFCUB ടാസ്ക് ഫോഴ്‌സ് ഇന്ത്യയിലെ സുതാര്യമായും നിയമാനുസൃതമായും പ്രവർത്തിക്കുന്ന ക്രെഡിറ്റ് സൊസൈറ്റികളിൽ നിന്ന് മലങ്കര ക്രെഡിറ്റ് സൊസൈറ്റിയെ ബാങ്കിങ് ലൈസൻസിനായി തിരഞ്ഞെടുത്തതായും സൊസൈറ്റി ചെയർമാൻ ജിസ്സോ ബേബി അറിയിച്ചു.
​അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 25,000 കോടിയുടെ ബിസിനസ്സ് നേടി സഹകരണ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ പ്രസ്ഥാനമായി മാറുക എന്നതാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ലക്ഷ്യം.