/kalakaumudi/media/media_files/2025/08/30/img-20250830-wa0046-2025-08-30-20-13-26.jpg)
തൃശ്ശൂർ: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ പ്രൊമോട്ടറായിട്ടുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റി 2024-2025 സാമ്പത്തിക വർഷത്തിൽ മികച്ച വളർച്ച നേടി. 23% വർധനവോടെ ബിസിനസ് ടേൺഓവർ 895 കോടി രൂപയിലെത്തിച്ചതായി സൊസൈറ്റിയുടെ പതിനേഴാം വാർഷിക പൊതുയോഗത്തിൽ (എജിഎം) അറിയിച്ചു. തുടർച്ചയായ ലാഭത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മെമ്പർമാർക്ക് 6% ലാഭവിഹിതവും പ്രഖ്യാപിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം സൊസൈറ്റി 7.11 കോടി രൂപ ലാഭം നേടിയിരുന്നു.
വളർച്ചയുടെ നാഴികക്കല്ലുകൾ
പൊതുയോഗത്തിൽ സൊസൈറ്റിയിലെ മെമ്പർമാരുടെ അംഗത്വം 35% വർധിച്ച് 85,807 ആയതായും അറിയിച്ചു. നിലവിൽ 1,35,000-ലധികം മെമ്പർമാർക്ക് സേവനം നൽകിവരുന്ന സൊസൈറ്റിക്ക് കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹകരണ മന്ത്രാലയത്തിന്റെ അനുമതിയുണ്ട്. 3 ബ്രാഞ്ചുകളും 27 കസ്റ്റമർ ഫെസിലിറ്റേഷൻ സെന്ററുകളും സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്ത 5 വർഷത്തിനുള്ളിൽ 25,000 കോടിയുടെ ബിസിനസ് നേടുകയും സഹകരണ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ പ്രസ്ഥാനമായി മാറുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൊസൈറ്റി ചെയർമാൻ സി.ബി. ജിസ്സോ പറഞ്ഞു.
നൂതന പദ്ധതികളും സേവനങ്ങളും
സൊസൈറ്റിയുടെ പതിനേഴാം വാർഷിക പൊതുയോഗം തൃശ്ശൂർ ബിനി ഹെറിറ്റേജിൽ നടന്നു. പ്രശസ്ത ഓഡിറ്റർ എ. ജോൺ മോറീസ് 'മലങ്കര മെമ്പർ ആപ്പ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു. ഇത് മെമ്പർമാർക്ക് സുരക്ഷിതമായും വേഗത്തിലും സാമ്പത്തിക ഇടപാടുകൾ നടത്താൻ സഹായിക്കും. ഫിക്സഡ് ഡെപ്പോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ്റ്, സേവിംഗ് ഡെപ്പോസിറ്റ്, ലോൺ അക്കൗണ്ടുകൾ എന്നിവയിലേക്ക് നേരിട്ട് പണം അടക്കാനും വിവരങ്ങൾ അറിയാനും ഈ ആപ്പിൽ സൗകര്യമുണ്ട്.
ആഗോള അംഗീകാരം
ലോകത്തെ സഹകരണ സംഘങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്റർനാഷണൽ കോഓപ്പറേറ്റീവ് അലയൻസിന്റെ (ഐസിഎ) അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കേരളാധിഷ്ഠിത മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയാണ് മലങ്കര. ഇത് സൊസൈറ്റിയുടെ വിശ്വാസ്യതക്ക് ലഭിച്ച അംഗീകാരമായി വിലയിരുത്തുന്നു.
സ്വർണ്ണ വായ്പ പോലെ ഡയമണ്ട് ആഭരണ വായ്പയും സൊസൈറ്റി നൽകുന്നുണ്ട്. തിരുവനന്തപുരം ഉള്ളൂർ, എറണാകുളം, തൃശ്ശൂരിലെ ഹെഡ് ഓഫീസ് ബ്രാഞ്ചുകളിലും ഈ സൗകര്യം ലഭ്യമാണ്. കൂടാതെ, ഭൂപണയ വായ്പ, വാഹന വായ്പ, വനിതകൾക്ക് മാത്രമായുള്ള ടൂവീലർ വായ്പ, വ്യക്തിഗത വായ്പ, സ്വയം സഹായ സംഘ വായ്പ തുടങ്ങിയ ആകർഷകമായ വായ്പാ പദ്ധതികളും സൊസൈറ്റി നൽകി വരുന്നു. 30 ദിവസം മുതൽ 25 വർഷം വരെയുള്ള വിവിധതരം ഡെപ്പോസിറ്റ് പദ്ധതികളും ഉയർന്ന പലിശ നിരക്കിൽ ലഭ്യമാണ്.
പൊതുയോഗത്തിൽ സൊസൈറ്റി ചെയർമാൻ സി.ബി. ജിസ്സോ അധ്യക്ഷത വഹിച്ചു. സി.ഇ.ഒ. ശിവപ്രകാശ് യോഗത്തെ അഭിസംബോധന ചെയ്തു. റിട്ടയേർഡ് കമാൻഡറും ഡയറക്ടറുമായ തോമസ് കോശി സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ മറിയാമ്മ പീയൂസ് നന്ദി രേഖപ്പെടുത്തി. ലോകത്തിലെ ആയിരക്കണക്കിന്, ലക്ഷക്കണക്കിന്, കോടിക്കണക്കിന് ജനങ്ങൾക്ക് ഒരു നന്മയെങ്കിലും ചെയ്യുക എന്ന ലക്ഷ്യവും സൊസൈറ്റിക്കുണ്ടെന്ന് ചെയർമാൻ പറഞ്ഞു.