/kalakaumudi/media/media_files/2025/01/19/YyAuejbygGOwzFwp0kJ7.jpg)
Representational Image
തിരുവനന്തപുരം: സിനിമകള്‍ വാങ്ങാന്‍ ഒ.ടി.ടി കമ്പനികള്‍ക്ക് താല്പര്യം കുറഞ്ഞതോടെ യുട്യൂബ് റിലീസിംഗ് വ്യാപകമാകുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ 50ഓളം ചിത്രങ്ങളാണ് യുട്യൂബില്‍ എത്തിയത്. വര്‍ഷങ്ങള്‍ക്ക മുന്‍പ് നിര്‍മിതച്ച ചിത്രങ്ങള്‍ പോലും വാങ്ങാന്‍ യുട്യൂബ് ചാനലുകള്‍ ഇപ്പോള്‍ മുന്നോട്ടു വരുന്നു. മലയാള സിനിമകള്‍ യുട്യൂബില്‍ റിലീസ് ചെയ്യുന്നതില്‍ നിര്‍മാതാക്കള്‍ക്ക് വമ്പന്‍ നേട്ടമാണ് ഉണ്ടാകുന്നത്.
യുട്യൂബില്‍ സിനിമകള്‍ അപ്ലോഡ് ചെയ്യുന്ന കമ്പനികള്‍ മലയാളത്തില്‍ സജീവമാണ്. മുമ്പുണ്ടായിരുന്ന കമ്പനികളും പുതിയ സംരംഭകരും ഈ രംഗത്ത് സജീവമാണ്. വരുമാനം നിര്‍മാതാക്കളും യുട്യൂബ് ചാനലുകളും പങ്കിട്ടെടുക്കുന്ന രീതിയിലാണ് മിക്ക സിനിമകളും വാങ്ങുന്നത്.
ഒ.ടി.ടിയില്‍ വിറ്റുപോകാന്‍ സാധിക്കാതിരുന്ന ചിത്രം യുട്യൂബില്‍ വന്നതോടെ അത്യാവശ്യം നല്ലൊരു തുക നേടാന്‍ നിര്‍മാതാവിന് സാധിച്ചു. ചിത്രത്തിന്റെ യുട്യൂബ് റൈറ്റ്സ് സ്വന്തമാക്കിയവര്‍ പലവിധത്തിലാണ് ഇവ അപ്ലോഡ് ചെയ്യുക.
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമുഹമാധ്യമങ്ങളില്‍ മൂന്നോ നാലോ ദൈര്‍ഘ്യമുള്ള ക്ലിപ്പുകളായി ചിത്രത്തിലെ ദൃശ്യങ്ങള്‍ ഇടാറുണ്ട്. ഇതുവഴി പരസ്യ വരുമാനം ലഭിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 50ലേറെ ചിത്രങ്ങളാണ് യുട്യൂബില്‍ അപ് ലോഡ് ചെയ്തത്. തീയറ്ററില്‍ ഒരാഴ്ച പോലും തികച്ച് ഓടാതിരുന്ന ചിത്രങ്ങള്‍ പോലും മികച്ച രീതിയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കുന്നു.