
പ്രതീകാത്മക ചിത്രം
കൊച്ചി: പുതിയ പരസ്യച്ചിത്രം പുറത്തിറക്കി മണപ്പുറം ഫിനാൻസ്. ‘മെയ്‌ക്ക് ലൈഫ് ഈസി വിത്ത് ഡോർ സ്റ്റെപ് ഗോൾഡ് ലോൺ’ എന്ന പേരിലാണ് പരസ്യച്ചിത്രം മണപ്പുറം ഫിനാൻസ് പുറത്തിറങ്ങിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വീട്ടുപടിക്കൽ സ്വർണവായ്പ ലഭിക്കുന്ന പദ്ധതിയെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് പരസ്യം.
ഉപഭോക്താക്കൾക്കിടയിൽ സ്വർണവായ്പകളുടെ സ്വീകാര്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച പരസ്യ കാമ്പയിൻ സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ പ്രമുഖ ടെലിവിഷൻ നെറ്റ്‌വർക്കുകളിലും പുറത്തിറക്കും. മലയാളം, അസമീസ്, ബംഗാളി, ഹിന്ദി, മറാഠി, കന്നഡ, പഞ്ചാബി, തമിഴ്, തെലുഗു, ഗുജറാത്തി തുടങ്ങി 10 ഭാഷകളിലാണ് പരസ്യം നിർമിച്ചിരിക്കുന്നത്.