വി പി നന്ദകുമാര്‍
കൊച്ചി: ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് സ്വര്‍ണ്ണ വായ്പ കമ്പനികളുടെ ബിസിനസ്സ് മുന്നോട്ട് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മണപ്പുറം ഫിനാന്‍സിന്റെ എംഡി വി പി നന്ദകുമാര്‍. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായാണ് കുറച്ചത്. ഈ തീരുമാനം ഹ്രസ്വ-ഇടത്തരം കാലയളവില്‍ സ്വര്‍ണ്ണം വാങ്ങുന്നതില്‍ ഉയര്‍ച്ചയ്ക്ക് കാരണമാകും. വരാനിരിക്കുന്ന ഉത്സവ സീസണില്‍ സ്വര്‍ണ്ണത്തിന്റെ വില്‍പ്പനയില്‍ ഇത് പ്രതിഫലിക്കുകയും ചെയ്യും. അടിയന്തര ഘട്ടങ്ങളില്‍ ഉപകരിക്കുന്ന ആസ്തിയെന്ന നിലയിലാണ് സ്വര്‍ണ്ണത്തിനെ ആളുകള്‍ കണക്കാക്കുന്നത്. രണ്ടാമതായി, സ്വര്‍ണവിലയിലെ കുറവ് സ്വര്‍ണ വായ്പാ കമ്പനികള്‍ നല്‍കുന്ന വായ്പാ തുകയെ ബാധിക്കുകയില്ല. ഇതിനര്‍ത്ഥം, ഈ വിലക്കുറവ് നിലവിലുള്ള കമ്പനിയുടെ മാര്‍ജിനെ ബാധിക്കുകയോ, സ്വര്‍ണ വായ്പയെ പുനര്‍ക്രമീകരിക്കേണ്ടി വരികയോ ചെയ്യുകയില്ല . മുഖ്യമായും മാറിവരുന്ന ആഗോള രാഷ്ടീയ- സാമൂഹിക ഘടകങ്ങള്‍ തന്നെയാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.