മണപ്പുറം വളര്‍ച്ചാ മാതൃക ഹാര്‍വാഡില്‍ പഠനത്തിന്

മണപ്പുറം ഫിനാന്‍സിന്റെ വളര്‍ച്ചാ തന്ത്രങ്ങളും സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവും മനുഷ്യ വിഭവ ശേഷിയുടെ ഉപയോഗവും ഹാര്‍വാഡ് സര്‍വ കലാശാലയില്‍ പഠന വിധേയമാകുന്നു

author-image
Devina
New Update
manappuram
കൊച്ചി: മണപ്പുറം ഫിനാന്‍സിന്റെ വളര്‍ച്ചാ തന്ത്രങ്ങളും സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവും മനുഷ്യ വിഭവ ശേഷിയുടെ ഉപയോഗവും ഹാര്‍വാഡ് സര്‍വ കലാശാലയില്‍ പഠന വിധേയമാകുന്നു.
 ഡോക്ടർ സന്ദീപ് കൃഷ്ണന്‍ (സി ഇ ഒ പീപ്പിൾ ബിസിനസ് ), ഡോക്ടര്‍ രഞ്ജിത് നമ്പൂതിരി, അസീം ത്യാഗി എന്നിവര്‍ ചേര്‍ന്നു  ' മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് : ബില്‍ഡ് ഓര്‍ ബൈ ടാലന്റ് '  എന്ന ശീര്‍ഷകത്തില്‍ നടത്തിയ പഠനമാണ് ഹാര്‍വാഡ് ബിസിനസ് പബ്ലിഷിംഗ് കേസ് സ്റ്റഡിയായി ഉപയോഗിക്കുന്നത്.
സാധാരണക്കാര്‍ക്ക്  ശരിയായ അവസരം നല്‍കിയാല്‍ അസാധാരണ ഫലങ്ങള്‍ നേടാനാകുമെന്ന മാനേജിംഗ് ഡയറക്ടര്‍  വി പി നന്ദകുമാറിന്റെ തത്വ ചിന്ത എങ്ങനെയാണ് മണപ്പുറം ഫിനാന്‍സിനെ വിജയകരമായി മുന്നോട്ടു നയിച്ചതെന്നാണ്  പഠനം പരിശോധിക്കുന്നതെന്ന്
സിഎംഡി വി പി നന്ദകുമാർ പറഞ്ഞു.