‘മറൈൻ എക്സ്പോ’ ഏപ്രിൽ 5 ന് ആരംഭിക്കും

മെയ് അവസാനം വരെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. 

author-image
anumol ps
New Update
marine expo

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കണ്ണൂർ: കണ്ണൂരിൽ ‘മറൈൻ എക്സ്പോ’ വെള്ളിയാഴ്ട മുതൽ ആരംഭിക്കും. എ ടു സെഡ് ഇവന്റ് ഒരുക്കുന്ന പരിപാടി വൈകുന്നേരം ആറിന് സിനിമാ താരം അനുശ്രീ കണ്ണൂർ പൊലീസ് മൈതാനത്ത്  ഉദ്ഘാടനം ചെയ്യും. സമുദ്രാന്തർഭാഗത്തെ വിസ്മയക്കാഴ്ചകളൊരുക്കുന്ന പരിപാടിയാണ് ‘മറൈൻ എക്സ്പോ’.400 അടി നീളത്തിൽ അക്രലിക്ക് അക്വേറിയത്തിൽ അപൂർവമായ ആയിരത്തിലെറെ മത്സ്യങ്ങളെയും ജലജീവികളെയും കാണാം. 200 അടി നീളത്തിൽ അണ്ടർവാട്ടർ അക്രലിക്ക് ഗ്ലാസ് ടണലുമുണ്ട്. മെയ് അവസാനം വരെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. 

മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ ജീവിതവും ദർശനങ്ങളും അസ്പദമാക്കിയുള്ള പ്രത്യേക പവലിയനും മഡഗാസ്കർ സിനിമയിലെ വിവിധ രംഗങ്ങൾക്ക് ത്രിമാനരൂപം നൽകി അവതരിപ്പിക്കുന്ന തിയേറ്ററുമുണ്ടാകും. പലയിനം വസ്ത്രങ്ങളുടെയും ഫാൻസി ഇനങ്ങളുടെയും സ്റ്റാളുകളും വിവിധ ഭക്ഷണസാധനങ്ങൾ ലഭിക്കുന്ന ഫുഡ്‌കോർട്ടും ഒരുക്കും. സ്കൂൾ അധികൃതരുടെ അനുമതിയോടെ എത്തുന്ന വിദ്യാർഥികളുടെ സംഘത്തിന് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവനുവദിക്കും. 

kannur marineexpo april5