നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി

പവര്‍ഗ്രിഡ്, എച്ച്യുഎല്‍, ഇന്‍ഫോസിസ്, നെസ്ലെ ഇന്ത്യ, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ ഒഎന്‍ജിസി, ട്രെന്റ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്സ്, എല്‍ ആന്‍ഡ് ടി എന്നിവ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

author-image
Prana
New Update
stock market2

ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ട്ടത്തിലാണ്. സെന്‍സെക്‌സ് -217.41 പോയിന്റ് ഇടിഞ്ഞ് 74,115.17 ലും  നിഫ്റ്റി -92.20 പോയിന്റ് ഇടിഞ്ഞ് 22,460.30 ലും ക്ലോസ് ചെയ്തു.ഇന്‍ഫോസിസ്, എച്ച്യുഎല്‍, പവര്‍ഗ്രിഡ്, ഐടിസി, നെസ്ലെ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ് എന്നി ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എല്‍ ആന്‍ഡ് ടി, ആര്‍ഐഎല്‍, സൊമാറ്റോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍, ടിസിഎസ് എന്നിവ  ഇടിവ് നേരിട്ടു.
പവര്‍ഗ്രിഡ്, എച്ച്യുഎല്‍, ഇന്‍ഫോസിസ്, നെസ്ലെ ഇന്ത്യ, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ ഒഎന്‍ജിസി, ട്രെന്റ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്സ്, എല്‍ ആന്‍ഡ് ടി എന്നിവ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
സെക്ടറല്‍ സൂചികകളില്‍ എഫ്എംസിജി മാത്രമാണ് ഇന്ന് നേട്ടത്തിലെത്തിയത്. സൂചിക 0.22 ശതമാനം ഉയര്‍ന്നു. അതേസമയം നിഫ്റ്റി ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ക്യാപിറ്റല്‍ ഗുഡ്സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയല്‍റ്റി, പിഎസ്യു ബാങ്ക് എന്നിവ 1-2 ശതമാനം വരെ ഇടിഞ്ഞു.ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.3 ശതമാനവും സ്മോള്‍ക്യാപ് സൂചിക 1.7 ശതമാനവും ഇടിഞ്ഞു

market