/kalakaumudi/media/media_files/8wC2REBnvRHX4LXl28Gy.jpg)
മുംബൈ: ഓഹരി വിപണി ഫ്‌ലാറ്റായാണ് ഇന്ന് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 12.85 പോയിന്റ് അഥവാ 0.02 ശതമാനം ഇടിഞ്ഞ് 74,102.32 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 37.60 പോയിന്റ് അഥവാ 0.17 ശതമാനം ഉയര്‍ന്ന് 22,497.90 ല്‍ ക്ലോസ് ചെയ്തു. ഇസണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, മാരുതി സുസുക്കി ഇന്ത്യ, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റന്‍ എന്നി ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സെര്‍വ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സൊമാറ്റോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പവര്‍ ഗ്രിഡ്, ആക്‌സിസ് ബാങ്ക്, അള്‍ട്രാടെക് സിമന്റ്, അദാനി പോര്‍ട്ട്‌സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവ ഇടിഞ്ഞു. സെക്ടറല്‍ സൂചികകളില്‍ മെറ്റല്‍, റിയല്‍റ്റി, ടെലികോം, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നീവ 0.5-3 ശതമാനം വരെ നേട്ടമുണ്ടാക്കിയപ്പോള്‍ ഓട്ടോ, ഐടി, ബാങ്ക് എന്നിവ 0.3-0.7 ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ക്യാപ് സൂചിക 0.7 ശതമാനം ഇടിഞ്ഞു.