ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ ആറാം ദിവസവും നഷ്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 123 പോയിന്റ് അഥവാ 0.16 ശതമാനം ഇടിഞ്ഞ് 76,171 ല്‍ അവസാനിച്ചു, നിഫ്റ്റി 27 പോയിന്റ് അഥവാ 0.12 ശതമാനം ഇടിഞ്ഞ് 23,045 ല്‍ അവസാനിച്ചു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.45 ശതമാനവും 0.49 ശതമാനവും നഷ്ടത്തില്‍ അവസാനിച്ചു. സെക്ട്രറല്‍ സൂചികകളില്‍, നിഫ്റ്റി ബാങ്ക് 0.15 ശതമാനവും ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചിക 0.45 ശതമാനവും ഉയര്‍ന്നു.