നേരിയ നേട്ടത്തില്‍ അവസാനിച്ച് വിപണി

സൊമാറ്റോ, അള്‍ട്രാടെക് സിമന്റ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഐടിസി, നെസ്ലെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവ പിന്നിലായിരുന്നു.

author-image
Prana
New Update
stock

ആഗോള ഓഹരികളിലെ കുത്തനെയുള്ള റാലിയും ബാങ്കിംഗ് ഓഹരികളിലെ വാങ്ങലും മൂലം സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് അര ശതമാനം ഉയര്‍ന്ന് ക്ലോസ് ചെയ്തു.ബിഎസ്ഇ സെന്‍സെക്‌സ് 341.04 പോയിന്റ് അഥവാ 0.46 ശതമാനം ഉയര്‍ന്ന് 74,169.95 ല്‍ എത്തി. എന്‍എസ്ഇ നിഫ്റ്റി 111.55 പോയിന്റ് അഥവാ 0.50 ശതമാനം ഉയര്‍ന്ന് 22,508.75 ലെത്തി. സെന്‍സെക്‌സ് ഓഹരികളില്‍ ബജാജ് ഫിന്‍സെര്‍വ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, അദാനി പോര്‍ട്ട്‌സ്, ഐസിഐസിഐ ബാങ്ക്, സൊമാറ്റോ, അള്‍ട്രാടെക് സിമന്റ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
ഐടിസി, നെസ്ലെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവ പിന്നിലായിരുന്നു.

 

market