ചുവപ്പില്‍ മുങ്ങി വിപണി

നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫാര്‍മ, മെറ്റല്‍, ഹെല്‍ത്ത്‌കെയര്‍, പ്രൈവറ്റ് ബാങ്കുകള്‍, റിയല്‍റ്റി സൂചികകള്‍ 1.47 ശതമാനം വരെ നേട്ടത്തോടെ ക്ലോസ് ചെയ്തു

author-image
Prana
New Update
stock market

Representational Image Photograph: (Getty Images)

തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 32.11 പോയിന്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 76,138.97 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 13.85 പോയിന്റ് അഥവാ 0.06 ശതമാനം ഇടിഞ്ഞ് 23,031.40 ലെത്തി. ഐടി, ബാങ്കിംഗ് ഓഹരികളിലെ വില്‍പ്പനയും വിദേശ ഫണ്ട് ഒഴുക്കും വിപണിയുടെ ഇടിവിന് കാരണമായി.സെന്‍സെക്‌സ് ഓഹരികളില്‍ സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സൊമാറ്റോ എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ അദാനി പോര്‍ട്ട്‌സ്, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നെസ്ലെ, ടൈറ്റന്‍  എന്നിവ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫാര്‍മ, മെറ്റല്‍, ഹെല്‍ത്ത്‌കെയര്‍, പ്രൈവറ്റ് ബാങ്കുകള്‍, റിയല്‍റ്റി സൂചികകള്‍ 1.47 ശതമാനം വരെ നേട്ടത്തോടെ ക്ലോസ് ചെയ്തു.  അതേസമയം ഓട്ടോ, ഐടി, എഫ്എംസിജി, പിഎസ്യു ബാങ്ക്, ഒഎംസി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ ഒരു ശതമാനം വരെ നഷ്ടത്തില്‍ അവസാനിച്ചു.

 

indian stock market in stock exchange