/kalakaumudi/media/media_files/8wC2REBnvRHX4LXl28Gy.jpg)
ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചാം ദിവസവും ഉയര്‍ന്നു. വിദേശ ഫണ്ടുകളുടെ ഒഴുക്കും ബാങ്ക് ഓഹരികളിലെ നേട്ടങ്ങളും മൂലം ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും വെള്ളിയാഴ്ച ഒരു ശതമാനം ഉയര്‍ന്നു. ബിഎസ്ഇ സെന്‍സെക്‌സ് 557.45 പോയിന്റ് അഥവാ 0.73 ശതമാനം ഉയര്‍ന്ന് 76,905.51 ല്‍ ക്ലോസ് ചെയ്തു. എന്‍എസ്ഇ നിഫ്റ്റി 159.75 പോയിന്റ് അഥവാ 0.69 ശതമാനം ഉയര്‍ന്ന് 23,350.40 ല്‍ എത്തി. സെന്‍സെക്‌സ് ഓഹരികളില്‍ എന്‍ടിപിസി, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, നെസ്ലെ, ലാര്‍സന്‍ & ട്യൂബ്രോ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, പവര്‍ ഗ്രിഡ്, സൊമാറ്റോ എന്നിവ നേട്ടമുണ്ടാക്കി. ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര & മഹീന്ദ്ര, ടൈറ്റാന്‍, ബജാജ് ഫിന്‍സെര്‍വ് എന്നിവ പിന്നിലാണ്. ഏഷ്യന്‍ വിപണികളില്‍, സിയോള്‍ പോസിറ്റീവ് മേഖലയില്‍ സ്ഥിരത കൈവരിച്ചപ്പോള്‍ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യന്‍ വിപണികള്‍ നെഗറ്റീവ് സോണിലാണ് വ്യാപാരം നടത്തിയത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയില്‍ 0.21 ശതമാനം ഇടിഞ്ഞ് ബാരലിന് 71.85 യുഎസ് ഡോളറിലെത്തി.