അഞ്ച് ദിവസത്തെ ഇടിവിന് ശേഷം ആഭ്യന്തര വിപണി ഇന്ന് വ്യപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളിലെ കുതിപ്പായിരുന്നു വിപണിയെ ഇന്ന് നേട്ടത്തിലെത്തിച്ചത്.
സെന്‍സെക്‌സ് 498.58 പോയിന്റ് അഥവാ 0.64 ശതമാനം ഉയര്‍ന്ന് 78,540.17 ല്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നിഫ്റ്റി 165.95 പോയിന്റ് അഥവാ 0.70 ശതമാനം ഉയര്‍ന്ന് 23,753.45 ല്‍ എത്തി.ഐടിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് എന്നി ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ സൊമാറ്റോ, മാരുതി, നെസ്ലെ, എച്ച്സിഎല്‍ ടെക്, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ മോട്ടോഴ്സ് എന്നി ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍ വിപണികളില്‍, സിയോള്‍, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ ഷാങ്ഹായ് നഷ്ടത്തിലാണ് അവസാനിച്ചത്. യൂറോപ്യന്‍ വിപണികള്‍ മിക്കവാറും താഴ്ന്ന നിലയിലാണ്. വെള്ളിയാഴ്ച വാള്‍സ്ട്രീറ്റ് നേട്ടത്തില്‍ അവസാനിച്ചു.