/kalakaumudi/media/media_files/2025/12/19/mcx-2025-12-19-15-26-47.jpg)
മുംബൈ: ഉത്പന്ന അവധിവ്യാപാര എക്‌സ്‌ചേഞ്ചായ മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് എന്ത്യ ഓഹരികൾ വിഭജിക്കുന്നു.
പത്തുരൂപ മുഖവിലയുള്ള ഓഹരി രണ്ടുരൂപയുടെ അഞ്ച് ഓഹരികളായാണ് വിഭജിക്കുക.
അതായത് നിലവിലെ ഒരു ഓഹരി അഞ്ച് ഓഹരികളായി വിഭജിക്കും. ജനുവരി രണ്ട് ആണ് റെക്കോഡ് തീയതിയായി നിശ്ചയിച്ചിരിക്കുന്നത്.
അതായത് ജനുവരി രണ്ടിന് കൈവശമുള്ള ഒരു എംസിഎസ് ഓഹരി അഞ്ച് ഓഹരികളായി മാറും.
ഓഹരികൾ വിഭജിക്കുമ്പോൾ ഓഹരികളുടെ എണ്ണം കൂടുമെങ്കിലും മൊത്തം മൂല്യത്തിൽ കാര്യമായ മാറ്റമുണ്ടാകില്ല. നിലവിൽ 10,035 രൂപയാണ് എംസിഎക്‌സ് ഓഹരിയുടെ വില
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
