/kalakaumudi/media/media_files/2025/07/01/img-20250701-wa0040-2025-07-01-18-37-03.jpg)
കൊല്ലം : രോഗികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി ജീവിതം സമർപ്പിച്ച മെഡിക്കൽ പ്രൊഫഷണലുകളെ ആദരിച്ച് മെഡിട്രീന ഹോസ്പിറ്റൽ. ഡോക്ടർസ് ദിനത്തിൽ ആശുപത്രിയിൽ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്‌ഘാടനം പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനും, മെഡിട്രീന സി.എം ഡി(CMD) യുമായ ഡോക്ടർ പ്രതാപ് കുമാർ ഉദ്ഘാടനം ചെയ്തു.
ഗ്രൂപ്പ് സി.ഇ.ഒ ഡോക്ടർ മഞ്ജു പ്രതാപിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഡോക്ടർമാരായ വത്സല കുമാരി, മനു, റെമി ജോർജ്, രജിത് രാജൻ, ഷൈസി എന്നിവർ സംസാരിച്ചു. ഡോക്ടർ അരുൺ,
ഡോക്ടർ അലീന എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ഡോക്ടർമാർക്ക് മെഡിട്രീനയുടെ ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.