/kalakaumudi/media/media_files/2025/02/07/sY82wrj1WuRgmaPp3GYS.jpg)
Representational Image
കോഴിക്കോട്: നാഷ്ണലൈസ്ഡ് ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ 2025 ഫെബ്രുവരി 07-08 തീയതികളില്‍ സംഘടിപ്പിച്ച മെഗാ ഹോം ലോണ്‍ എക്സ്പോയ്ക്ക് മാനാഞ്ചിറ സീ എസ് ഐ കത്തിട്രല്‍ ഹാളില്‍ ഇന്ന് തുടക്കം. ഹോം ലോണ്‍ മേളയുടെ ഉദ്ഘാടനം മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്പ്രസിഡന്റും ഏയ്‌സ് മോടേഴ്‌സിന്റെ എംടിയും ആയ ശ്രി നിത്യാനന്ദ് കാമത് നിര്‍വഹിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഡപൂട്ടി സര്‍ക്കിള്‍ ഹെഡ് മധുസൂധനന്‍ നായര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും വേണ്ടിയാണ് ഈ എക്സ്പോ സംഘടിപ്പിച്ചിട്ടുള്ളത്. ബില്‍ഡര്‍മാരായ ലാന്‍ഡ്മാര്‍ക്ക്, ഗുഡ്എര്‍ത്ത്, ടിസി വണ്‍, സ്‌കൈ ലൈന്‍, ഹൈലൈറ്റ്, പി വി എസ്, ക്റ്രസെന്റ്റ് ഹോം ടെകോര്‍ ഗ്രൂപ്പായ ടാക്കാ, ഗ്രാന്റ്റ് സിഗ്‌നേച്ചര്‍ കേന്ദ്ര ഗവണ്മെന്റ് അംഗീകൃത സൂര്യഘര്‍ ലോണിന്‍ടെ ഭാഗമായി സോളാര്‍ ഗ്രൂപ്പായ തപസ്, കൊഡ്‌കോ, ഫോര്‍ വിങ്‌സ്, മെറ്റ്‌ലൈഫ് ഇന്‍ഷുറന്‍സും ഈ ഹോം ലോണ്‍ എക്‌സ്‌പോയുടെ ഭാഗമായി ഉണ്ട്.
എക്സ്പോയില്‍ സ്വന്തമായി ഒരു വീട് എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്, പ്രോസസ്സിംഗ്/മുന്‍കൂര്‍ ഫീ പൂര്‍ണ്ണമായും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. ഏറ്റെടുക്കുന്ന കേസുകള്‍ക്ക് നിയമ, മൂല്യനിര്‍ണ്ണയ ഫീസില്‍ 50 ശതമാനം ഇളവ് നല്‍കുന്നുണ്ട്. ബാങ്ക് അംഗീകരിക്കുന്നപദ്ധതികള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് വായ്പ അനുവദിക്കുകയും 5 കോടി രൂപ വരെയുള്ള ഭവനവായ്പകള്‍ ഡിജിറ്റല്‍ മീഡിയം വഴി അനുവദിക്കുകയും ചെയ്യും. ഭവനവായ്പ പലിശ നിരക്ക് 8.4 ശതമാനം മുതല്‍. ഈ സമയത്ത്, MSME, റീട്ടെയില്‍, കാര്‍ഷിക വായ്പകള്‍ തുടങ്ങിയവയെ കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങളും എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കും.