
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഇസാഫ് ബാങ്ക് മൈക്രോ ബാങ്കിങ് ചാനല്‍ ആരംഭിച്ചു. ഇസാഫ് ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റായ ഇസാഫ് സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി (ഇസ്മാകോ)യുടെ 5,197 ജീവനക്കാരെ ഉള്‍പ്പെടുത്തിയാണിത്. പുതിയ ബിസിനസ് പുനക്രമീകരണം പൂര്‍ത്തിയായതോടെ ബാങ്ക് ഏറ്റെടുത്തിരിക്കുന്ന മൈക്രോ ലോണ്‍ വിഭാഗം ഇനി ബാങ്ക് നേരിട്ട് കൈകാര്യം ചെയ്യും. ഇസാഫ് ഗ്രൂപ്പ് സ്ഥാപനമായ ഇസ്മാകോ ഇനി മുതല്‍ ബാങ്കിന്റെ കസ്റ്റര്‍മര്‍ സര്‍വീസ് സെന്ററുകള്‍ മാത്രമായിരിക്കും കൈകാര്യം ചെയ്യുക. വായ്പാ വിതരണം വഴിയുള്ള ബിസിനസ്സും ബാങ്കിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
പുതിയ മൈക്രോ ബാങ്കിങ് വിഭാഗം പ്രധാനമായും ഗ്രാമീണ മേഖല കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ചെറുകിട വായ്പകള്‍, കാര്‍ഷിക വായ്പകള്‍, വാഹന വായ്പ, ഭവന വായ്പ തുടങ്ങിയവ കൈകാര്യം ചെയ്യും. മൊത്തം വായ്പകളുടെ 66.14 ശതമാനമാണ് ബാങ്ക് നേരിട്ട് കൈകാര്യം ചെയ്യുന്നത്. കൂടാതെ എല്ലാ ബിസിനസ് കറസ്പോണ്ടന്റുകളും ചേര്‍ന്ന് കൈകാര്യം ചെയ്യുന്ന വായ്പകള്‍ 33.86 ശതമാനമാക്കി കുറയും. 14.90% ആകും ഇസ്മാകോയുടെ ബിസിനസ് വിഹിതം.