മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിഭാഗം ഉള്‍പ്പടെ കമ്പനിയില്‍ ഉടനീളം പിരിച്ചുവിടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമതയില്‍ കമ്പനി കര്‍ശനമായ നിരീക്ഷണം നടത്തിവരുന്നുണ്ട്.
മാസങ്ങളായി കമ്പനിയിലെ മാനേജര്‍മാര്‍ ജീവനക്കാരുടെ പ്രവര്‍ത്തന മികവ് വിലയിരുത്തിവരികയാണ്. ഉയര്‍ന്ന പ്രവര്‍ത്തനമികവിലാണ് മൈക്രോസോഫ്റ്റ് ശ്രദ്ധകൊടുക്കുന്നുത്. ആളുകള്‍ക്ക് പഠിക്കാനും വളരാനും ഞങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ശരിയായി പ്രകടനം നടത്തുന്നില്ലെങ്കില്‍ ഞങ്ങള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു.
എന്നാല്‍ ഈ പിരിച്ചുവിടല്‍ മൈക്രോസോഫ്റ്റിന്റെ ജീവനക്കാരുടെ ആകെ എണ്ണത്തെ ബാധിക്കില്ലെന്നും. പിരിച്ചുവിടലിന് ഒപ്പം കമ്പനി ആ ഒഴിവുകള്‍ നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 228000 മുഴുവന്‍ സമയ ജീവനക്കാര്‍ മൈക്രോസോഫ്റ്റില്‍ ഉണ്ട്. 2024 ല്‍ മാത്രം 1200 ല്‍സ ഏറെ ടെക്ക് കമ്പനികളില്‍ നിന്നായി 2.60 ലക്ഷം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.