/kalakaumudi/media/media_files/2025/01/19/wlrS2TzL6kyZltmov7tO.jpg)
Representational Image
തിരുവനന്തപുരം: ഇന്ത്യയില്‍ 300 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ആഗോള ടെക്ക് ഭീമന്‍ മൈക്രോസോഫ്റ്റ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ആയിരിക്കും നിക്ഷേപം നടത്തുക. രാജ്യത്തെ സാങ്കേതികരംഗത്ത് തൊഴിലുകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം മൈക്രോസോഫ്റ്റില്‍ നൈപുണ്യ വൈദഗ്ദ്ധ്യമുള്ള യുവജനങ്ങള്‍ക്ക് അവസരം നല്‍കാനും ലക്ഷ്യമിടുന്നു.
2030ഓടെ ഒരുകോടി ഇന്ത്യയ്ക്കാര്‍ക്ക് നിര്‍മ്മിതബുദ്ധിയിലും ക്ലൗഡ് കംപ്യൂട്ടിംഗിലും പരിശീലനം നല്‍കും. മൈക്രോസോഫ്റ്റ് ലോകമൊട്ടാകെ ജീവനക്കാരെ പിരിച്ചുവിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഇന്ത്യയില്‍ ഇത്രയും വലിയ നിക്ഷേപം നടത്തുന്നത്.
ആഗോളതലത്തില്‍ മൈക്രോസോഫ്റ്റില്‍ രണ്ടുലക്ഷത്തിലേറെ ജീവനക്കാരുള്ളതില്‍ ഏകദേശം 20,000 പേര്‍ ഇന്ത്യക്കാരാണ്. നിലവില്‍ യു.എസ് കഴിഞ്ഞാല്‍ ഏറ്റവുമധികം എ.ഐ ഡെവലപ്പര്‍മാരുള്ളതും ഇന്ത്യയിലാണ്(1.7 കോടി). 2026ല്‍ മൈക്രോസോഫ്റ്റിന്റെ നാലാമത്തെ ഡേറ്റാ സെന്റര്‍ ഇന്ത്യയില്‍ ആരംഭിക്കും.
ലക്ഷ്യം
* 2026ഓടെ ഇന്ത്യയില്‍ നാലാമത്തെ ഡേറ്റാ സെന്റര്‍
* രാജ്യത്താകെ 30,594 എ.ഐ പ്രോജക്ടുകള്‍
* രണ്ടുവര്‍ഷത്തില്‍ 300 കോടി ഡോളര്‍ നിക്ഷേപം