/kalakaumudi/media/media_files/2025/12/09/microsoft-2025-12-09-20-59-32.jpg)
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വന്‍തുക നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് ബഹുരാഷ്ട്ര കമ്പനി മൈക്രോസോഫ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കമ്പനി സിഇഒ സത്യ നദെല്ല നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. ഇന്ത്യയില്‍ എഐ സാങ്കേതികവിദ്യയ്ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ ($17.5 ബില്യണ്‍) നിക്ഷേപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
മൈക്രോസോഫ്റ്റിന്റെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്. ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശേഷി വികസിപ്പിക്കുന്നതിനായാണ് ഇത്രയധികം തുക നിക്ഷേപിക്കുന്നത്.
ഇന്ത്യയുടെ എഐ സാധ്യതകളെക്കുറിച്ച് പ്രചോദനാത്മകമായ സംഭാഷണം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് നന്ദി. രാജ്യത്തിന്റെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി, ഇന്ത്യയുടെ എഐ-ഫസ്റ്റ് ഭാവിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, വൈദഗ്ദ്ധ്യം, സാങ്കേതിക പരമാധികാര ശേഷികള്‍ എന്നിവ കെട്ടിപ്പടുക്കുന്നതിനായി 17.5 ബില്യണ്‍ യുഎസ് ഡോളര്‍ മൈക്രോസോഫ്റ്റ് നിക്ഷേപിക്കുന്നു. ഏഷ്യയിലെ ഞങ്ങളുടെ ഏറ്റവും വലിയ നിക്ഷേപമാണിതെന്ന് കമ്പനി സിഇഒ കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
