/kalakaumudi/media/media_files/2025/10/15/uk-2025-10-15-17-07-30.jpg)
ലണ്ടന്‍: ബ്രിട്ടനിലും വിസാ നിയമങ്ങള്‍ കടുപ്പിക്കുന്നു. യു കെ സ്‌കില്‍ഡ് വിസ ലഭിക്കണമെങ്കില്‍ പുതിയ ഇംഗ്ലീഷ് ടെസ്റ്റും കൂടി പാസ്സാകണമെന്ന നിബന്ധനയാണ് നടപ്പാക്കുന്നത്. 'സെക്യൂര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് 'എന്നാണ് പുതിയ പരീക്ഷയുടെ പേര്. 20 26 ജനുവരി എട്ടുമുതല്‍ ഈ പരീക്ഷ കൂടി പാസായാല്‍ മാത്രമേ വിസ അനുവദിക്കുകയുള്ളു എന്ന് അധികൃതര്‍ വ്യക്തമാക്കി.
കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം. അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ഭാഷയിലെ വായന,എഴുത്ത്,സംസാരം എന്നിവയുടെ നിലവാരം എ ലെവല്‍ ഉള്ളതാകണം എന്നാണ് പുതിയ നിയമം. ഈ പരീക്ഷയുടെ മാര്‍ക്കും കൂടി പരിഗണിച്ച് മാത്രമേ വിസ അനുവദിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കൂ.
ബ്രിട്ടണിലേക്ക് വരാന്‍ ആഗ്രഹിക്കുണ്ടെങ്കില്‍ ഭാഷ പഠിക്കണം. എന്നാല്‍ മാത്രമേ നിങ്ങള്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ ജോലി നേടാന്‍ സാധിക്കുള്ളു എന്ന് യു കെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് പറഞ്ഞു.