മില്‍മയുടെ റെഡി ടു ഡ്രിങ്ക് പാലട പായസം

കൊച്ചിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡയറി ഫെഡറേഷന്റെ ഏഷ്യ-പസഫിക് അന്താരാഷ്ട്ര സമ്മേളനത്തില്‍ മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പാലട പായസം പുറത്തിറക്കി.

author-image
anumol ps
Updated On
New Update
milma

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00



കൊച്ചി: കേരളത്തിന്റെ തനത് വിഭവമായ പാലടപായസം പുറത്തിറക്കി മില്‍മ. ഏതു രാജ്യത്തും എത്തിക്കാന്‍ പാകത്തില്‍ റെഡി ടു ഡ്രിങ്ക് പാലടപായസമാണ് മില്‍മ വിപണിയില്‍ എത്തിച്ചത്. കൊച്ചിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡയറി ഫെഡറേഷന്റെ ഏഷ്യ-പസഫിക് അന്താരാഷ്ട്ര സമ്മേളനത്തില്‍ മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പാലട പായസം പുറത്തിറക്കി. പന്ത്രണ്ട് മാസം വരെ പാലട പായസം കേടുകൂടാതിരിക്കും. മൈക്രോവേവ് അസിസ്റ്റഡ് തെര്‍മല്‍ സ്റ്റെറിലൈസേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പാലട പായസം തയ്യാറാക്കുന്നതും പായ്ക്ക് ചെയ്യുന്നതും. രുചി, മണം, ഗുണമേന്മ എന്നിവ ഒരു ശതമാനം പോലും ചോര്‍ന്നുപോകില്ല. രാസപദാര്‍ഥങ്ങളോ പ്രിസര്‍വേറ്റീവോ ചേര്‍ക്കാതെയാണ് ഇത് തയ്യാറാക്കുന്നത്. നാല് പേര്‍ക്ക് വിളമ്പാനാകുന്ന 400 ഗ്രാമിന്റെ പാക്കറ്റിലാണ് വിപണിയില്‍ ലഭ്യമാക്കുക. 180 രൂപയാണ് പാക്കറ്റിന്റെ വില. ദീര്‍ഘകാലം കേടുകൂടാതെയിരിക്കുന്ന തനത് കേരളീയ വിഭവങ്ങള്‍ വിപണിയിലിറക്കാന്‍ മില്‍മ തയ്യാറെടുക്കുകയാണ്.



milma