യുണിടേസ്റ്റിന്റെ ബ്രാന്‍ഡ് അംബാഡറായി മോഹന്‍ലാല്‍

പരമ്പരാഗത രീതിയില്‍ തയാറാക്കിയ കലര്‍പ്പില്ലാത്ത രുചിക്കൂട്ടുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും കമ്പനി അദികൃതര്‍ അറിയിച്ചു. 

author-image
anumol ps
Updated On
New Update
unitaste

 ചെയര്‍മാന്‍ ഡോ. എം ഷഹീര്‍ഷായും മോഹന്‍ലാലും

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ഫുഡ് ബ്രാന്‍ഡായ യുണിടേസ്റ്റിന്റെ ബ്രാന്‍ഡ് അംബാഡറായി നടന്‍ മോഹന്‍ലാലിനെ തിരഞ്ഞെടുത്തു. ചെയര്‍മാന്‍ ഡോ. എം ഷഹീര്‍ഷായും മോഹന്‍ലാലും ചേര്‍ന്ന് കരാറില്‍ ഒപ്പുവെച്ചു. പരമ്പരാഗത രീതിയില്‍ തയാറാക്കിയ കലര്‍പ്പില്ലാത്ത രുചിക്കൂട്ടുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും കമ്പനി അദികൃതര്‍ അറിയിച്ചു. 

മസാലക്കൂട്ടുകള്‍, പ്രഭാതഭക്ഷണ ഉത്പന്നങ്ങള്‍, അച്ചാറുകള്‍, പായസം മിക്സുകള്‍ തുടങ്ങി ഇരുന്നൂറോളം ഉത്പന്നങ്ങള്‍ യുണിടേസ്റ്റ് വിപണിയിലെത്തിക്കുന്നുണ്ട്. യുണിടേസ്റ്റിന്റെ കൊച്ചി കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ യുണിടേസ്റ്റ് മാര്‍ക്കറ്റിങ് മാനേജര്‍ രഞ്ജിത്ത് പി എം, സെയില്‍സ് വൈസ് പ്രസിഡന്റ് മുരളി, സെയില്‍സ് എജിഎമ്മുമാരായ റോബി ചാക്കോ, അവാധ് ഖാന്‍ എന്നിവര്‍ പങ്കെടുത്തു.

mohanlal unitaste