ആര്‍ബിഐയുടെ പണനയ പ്രഖ്യാപനം വെള്ളിയാഴ്ച

മൂന്നു ദിവസത്തെ പണനയ അവലോകനയോഗത്തിന് മോണിറ്ററി പോളിസി കമ്മിറ്റി ബുധനാഴ്ച യോഗം ആരംഭിച്ചിരുന്നു.

author-image
anumol ps
Updated On
New Update
rbi

പ്രതീകാത്മക ചിത്രം

 

 

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പണനയങ്ങള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും. മൂന്നു ദിവസത്തെ പണനയ അവലോകനയോഗത്തിന് മോണിറ്ററി പോളിസി കമ്മിറ്റി ബുധനാഴ്ച യോഗം ആരംഭിച്ചിരുന്നു. പണപ്പെരുപ്പം പ്രതീക്ഷിച്ച നിലവാരത്തിലെത്താത്തതിനാല്‍ ഇത്തവണയും പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല. 2023 ഫെബ്രുവരി മുതല്‍ 6.5 ശതമാനമാണ് റിപ്പോ നിരക്ക്.

monetary policies