Representational Image
മുംബൈ : അനില്‍ അംബാനിക്കും, റിലയന്‍സ് ക്യാപിറ്റല്‍ നിക്ഷേപകര്‍ക്കും ആശ്വാസമായി. റിലയന്‍സ് ക്യാപിറ്റലിനായുള്ള റെസല്യൂഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഹിന്ദുജ ഗ്രൂപ്പിന് കൂടുതല്‍ സമയം അനുവദിച്ചു. ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള ഐഐഎച്ച്എല്‍ ആണ് ഓഗസ്റ്റ് 10 വരെ സവകാശം അനുവദിച്ചത്.
അതേസമയം, ജൂലൈ 31 ന് മുമ്പ് 2,750 കോടി രൂപ ഇക്വിറ്റി കോംപോണന്റ് ആയി എസ്‌ക്രോ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ജസ്റ്റിസ് വീരേന്ദ്രസിംഗ് ജി ബിസ്റ്റിന്റെയും, പ്രഭാത് കുമാറിന്റെയും നേതൃത്വത്തിലുള്ള ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. ഇക്വിറ്റി വഴി 2,750 കോടി രൂപയും, വായ്പ വഴി 7,300 കോടി രൂപയും വഴി റെസല്യൂഷന്‍ പ്ലാന്‍ പൂര്‍ത്തിയാക്കാനാണ് ഐഐഎച്ച്എല്ലിന്റെ നീക്കം. ഇതില്‍ വായ്പ തരപ്പെടുത്തുന്നതിലെ കാലതാമസമാണ് വെല്ലുവിളി.