/kalakaumudi/media/media_files/2025/01/14/71wMgKjKb8JxMOhT6tKH.jpg)
Representational Image
മുംബൈ: അടുത്ത കാലത്തായി ജപ്പാനിലേക്കു പഠനത്തിനും ജോലിക്കുമായി പോകുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. വിദേശീയര്‍ക്കുള്ള തൊഴില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ ജപ്പാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു.
ഇതോടെ, മലയാളികള്‍ അടക്കം നിരവധി പേര്‍ അടുത്തിടെ ജപ്പാനെ ലക്ഷ്യസ്ഥാനമായി രംഗത്തുണ്ട്. ഉയര്‍ന്ന ശമ്പളവും മികച്ച ജീവിതസൗകര്യങ്ങളുമാണ് ഈ രാജ്യത്തെ വ്യത്യസ്തമാക്കുന്നത്. ജപ്പാന്‍ പൗരന്മാര്‍ കൂടുതലായും വാര്‍ധക്യത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതാണ് ജപ്പാന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം.
തൊഴിലെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുകയാണ്. ഇതിന് പരിഹാരം കാണാന്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുക മാത്രമാണ് പോംവഴി. ഹെല്‍ത്ത്കെയര്‍, കൃഷി, ഐ.ടി ഉള്‍പ്പെടെ ഒട്ടുമിക്ക മേഖലകളിലും ജപ്പാനില്‍ വരുന്ന അഞ്ചുവര്‍ഷത്തിനിടെ നിരവധി തൊഴിലാളികളെ ആവശ്യമാണ്.
കൃഷി, നഴ്സിംഗ് കെയര്‍, സാനിറ്റേഷന്‍ തുടങ്ങിയ 14 മേഖലകളില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് ജപ്പാന്‍ വീസ നല്‍കിയിരുന്നു. 2019 ല്‍ തൊഴില്‍ നിയമത്തില്‍ വരുത്തിയ മാറ്റത്തെ തുടര്‍ന്നായിരുന്നു ആ നടപടി.